ബ്ലോക്ബസ്റ്റർ ചിത്രം ‘പുഷ്പ’ ഉൾപ്പെടെ നിരവധി കന്നഡ, തെലുഗു സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ ദാലി ധനഞ്ജയ വിവാഹിതനായി. ഡോക്ടർ ധന്യതാ ഗൗരക്ലറാണ് വധു. ഞായറാഴ്ച മൈസൂരിൽ നടന്ന വിവാഹ ചടങ്ങുകളിൽ ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.
സിനിമ താരങ്ങളായ ശിവരാജ്കുമാർ, രമ്യ, ഉപേന്ദ്ര, പ്രിയങ്ക, രക്ഷിത, പ്രേം, ശ്രുതി ഹരിഹരൻ, മേഘന രാജ്, സപ്തമി ഗൗഡ, ധ്രുവ സർജ, ശ്രദ്ധ ശ്രീനാഥ് തുടങ്ങിയവർ വിവാഹത്തിന് സാക്ഷ്യം വഹിച്ചു. ഗവർണർ തവർ ചന്ദ് ഗെലോട്ട്, മന്ത്രി ഡോ. എച്ച്.സി. മഹാദേവപ്പ, ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര എന്നിവരുൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും വിവാഹത്തിൽ പങ്കെടുത്തു.
വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലായി നിരവധി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച നടനാണ് ദാലി ധനഞ്ജയ. ധനഞ്ജയ അഭിനയിച്ച് ഈ വർഷം അവസാനം തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങിയ സീബ്രയും പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 -ഉം വലിയ വിജയമായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ ഡയറക്ടേഴ്‌സ് സ്‌പെഷ്യല്‍ എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു ദാലി ധനഞ്ജയ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ‘ഉത്തരകാണ്ഡ’യെന്ന കന്നഡ ചിത്രമാണ് നടന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.
content highlight : pushpa-star-dhananjaya-gets-married-in-mysore-shivarajkumar-attends-event