ഡല്‍ഹി റെയില്‍വെ സ്‌റ്റേഷനിലുണ്ടായ അപകടത്തെ തുടര്‍ന്ന് ആള്‍ക്കൂട്ട നിയന്ത്രണ ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ പദ്ധതിയുമായി റെയില്‍വേ മന്ത്രാലയം. 18 പേരുടെ ജീവനെടുത്ത അപകടമുണ്ടായി 48 മണിക്കൂറിനു ശേഷമാണ് റെയില്‍വേ മന്ത്രാലയത്തിൻ്റെ ഈ നടപടി.
ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി പ്രാദേശിക റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിങ് ഉള്‍പ്പടെയുള്ള പദ്ധതിയകൾ റെയിൽവേ മന്ത്രാലയം നടപ്പാക്കുമെന്നറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനായി തിരക്കുള്ള സീസണുകളില്‍ സ്റ്റേഷനുകളിലെ നടപ്പാതയില്‍ പ്രത്യേക നിറങ്ങള്‍ അടയാളപ്പെടുത്തും. കുംഭമേളയുടെ ഭാഗമായി തിരക്കുണ്ടാകാനിടയുള്ള ഈ സ്റ്റേഷനുകള്‍ ഹൈ ട്രാഫിക് സ്റ്റേഷനുകളായി അടയാളപ്പെടുത്തും.
‘ഹോല്‍ഡിങ് ഏരിയ’ എന്നറിയപ്പെടുന്ന ഈ ഭാഗങ്ങള്‍ 60 റെയില്‍വേ സ്റ്റേഷനുകളിലാണ് സജ്ജീകരിക്കുക. തിരക്ക് നിയന്ത്രിക്കാനും അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുമായി നിര്‍മിത ബുദ്ധി വിനിയോഗിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. കൂടാതെ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ മാത്രം നടപ്പാതയിലും പടികളിലുമായി 200 സി.സി.ടി.വികള്‍ സ്ഥാപിക്കും. റെയിൽവേ സ്റ്റേഷനിലെ തിരക്കേറിയ ഭാഗങ്ങളിലെ ആള്‍ക്കൂട്ടത്തിന്റെ ചലനങ്ങള്‍ അറിയാനായി നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും.
STORY HIGHLIGHT: delhi railway station crowd managament