ചുമ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ ചെറുതൊന്നുമല്ല. ഭൂരിഭാഗം ആളുകളെയും അത്രമേൽ ശല്യപ്പെടുത്തുമെന്നാണ് ചുമ. കാലാവസ്ഥ മാറ്റങ്ങൾ കൊണ്ട് ചുമ ഉണ്ടാകുന്നു. ഇതിനുപുറമെ അലർജി അല്ലെങ്കിൽ മലിനീകരണം പോലെയുള്ള അവസ്ഥകളും ചുമയ്ക്ക് കാരണമാകുന്നുണ്ട്. ദിവസം മുഴുവൻ ചുമക്കേണ്ടി വരുന്നത് ദുരിത പൂർണമാണ്. ചുമയിൽ നിന്ന് രക്ഷനേടാൻ ചിലർ മരുന്നുകളെ ആശ്രയിക്കുന്നു. എന്നാൽ ഒറ്റമൂലികൾ ആണ് നിങ്ങൾ ഇഷ്ടപ്പെടുന്നതെങ്കിൽ അവ ഏതൊക്കെയാണെന്ന് നോക്കാം. നിങ്ങളുടെ ചുമ അകറ്റാൻ സഹായിക്കുന്ന 10 ഫലപ്രദമായ വീട്ടുവൈദ്യങ്ങൾ ഇതാ.
തേൻ
ചുമയ്ക്കുള്ള പുരാതന ഗാർഹിക പരിഹാരമാണ് തേൻ. ഇവയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ടെന്ന് ശാസ്ത്രം പോലും ഉറപ്പ് നൽകുന്നു. ഒരു പഠനം പറയുന്നതസരിച്ച്, മറ്റേതൊരു മരുന്നുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ചുമയെ ചികിത്സിക്കാൻ തേൻ കൂടുതൽ ഫലപ്രദമാണ് എന്നാണ്. ഇതിന്റെ ആന്റിഓക്‌സിഡന്റുകൾ, ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി സവിശേഷതകൾ എന്നിവ തൊണ്ടവേദനയെ ശമിപ്പിക്കാൻ സഹായിക്കും. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ഇത് ഫലപ്രദമാണ്. എന്നിരുന്നാലും, ഇത് ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഒരിക്കലും നൽകരുത്, കാരണം ചില സാഹചര്യങ്ങളിൽ ഇത് കുഞ്ഞുങ്ങളിൽ ഇൻഫന്റ് ബോട്ടുലിസം എന്ന പ്രശ്നത്തിലേക്ക് നയിച്ചേക്കാം.
നിർദ്ദേശങ്ങൾ: ഔഷധ ചായയിലോ ചെറുചൂടുള്ള വെള്ളത്തിലോ രണ്ട് ടീസ്പൂൺ തേൻ കലർത്തുക. ഗുണകരമായ ഫലത്തിനായി ദിവസവും രണ്ടുതവണ ഇത് കുടിക്കുക.
വെളുത്തുള്ളി
പലരും വെളുത്തുള്ളി കഴിക്കാതിരിക്കുന്നതിന്റെ പ്രധാന കാരണം അതിന്റെ രൂക്ഷ ഗന്ധം മൂലമാണ്. പക്ഷേ ഞങ്ങളെ വിശ്വസിക്കുക, ഇത് നിങ്ങളുടെ അടുക്കളയിലുള്ള ഏറ്റവും ആരോഗ്യകരമായ ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ്. വെളുത്തുള്ളിയിൽ ആൻറിവൈറൽ, ആൻറി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പതിവായി വെളുത്തുള്ളി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.
നിർദ്ദേശങ്ങൾ: ഒരു അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞ് വറുത്ത് ഉറങ്ങുന്നതിനു മുമ്പ് ഒരു സ്പൂൺ തേൻ ചേർത്ത് കഴിക്കുക. അരിഞ്ഞ വെളുത്തുള്ളി നെയ്യിൽ വറുത്തെടുത്ത് ഭക്ഷണത്തിലേക്ക് ചേർക്കുന്നതും നല്ലതാണ്. ഇത് ചുമയിൽ നിന്ന് ആശ്വാസം നൽകുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും.
ഇഞ്ചി
മനംപുരട്ടൽ, ജലദോഷം, പനി, ചുമ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകാൻ സഹായിക്കുന്ന ഒരു ഫലപ്രദമായ ഭക്ഷ്യ പദാർത്ഥമാണ് ഇഞ്ചി. ഇതിന്റെ വീക്കം തടയുവാൻ സഹായിക്കുന്ന ഗുണങ്ങൾ ശ്വാസനാളങ്ങളിലെ ചർമ്മത്തിന് ആശ്വാസം പകരുവാനും ചുമ കുറയ്ക്കാനും സഹായിക്കും. 2013 ലെ ഒരു പഠനം അനുസരിച്ച്, ജിഞ്ചെറോൾ എന്ന ഇഞ്ചിയിൽ അടങ്ങിയ ഒരു രാസ സംയുക്തത്തിന് ചുമ ഉൾപ്പെടുന്ന ആസ്ത്മയുടെ ലക്ഷണങ്ങളെ പ്രേരിപ്പിക്കുന്ന ശ്വാസതടസ്സം തടയാൻ കഴിയും.
നിർദ്ദേശങ്ങൾ: ചൂടുള്ള ഇഞ്ചി ചായ കുടിക്കുകയോ തേൻ, കുരുമുളക് പൊടി എന്നിവ ചേർത്ത് ഇഞ്ചി നീര് കഴിക്കുകയോചെയ്യുന്നത് ചുമയുടെ പ്രശ്നം ചികിത്സിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പരിഹാരമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ വളരെയധികം ഇഞ്ചി ചേർക്കുന്നത് ഒഴിവാക്കുക, കാരണം ഇത് വയറുവേദനയ്ക്കും നെഞ്ചെരിച്ചിലിനും കാരണമാകും.
content highlight: natural-remedies-to-get-rid-of-cough