Health

ജലദോഷം ഉണ്ടെങ്കിൽ എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത്?| natural-remedies-to-get-rid-of-cold-fast

ജലദോഷം വരാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ ആദ്യം ചെയ്യേണ്ടത് ആവി പിടിക്കുക എന്നതാണ്

ജലദോഷം ഉണ്ടാകുമ്പോൾ നിങ്ങൾക്ക് വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം, എന്നാൽ ഇനിപ്പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾ തീർച്ചയായും ഒരു ഡോക്ടറെ സന്ദർശിക്കണം.

– നിങ്ങൾക്ക് 101.3 ഡിഗ്രിയേക്കാൾ കൂടുതൽ പനി ഉണ്ടെങ്കിൽ
– പനി അഞ്ച് ദിവസത്തിൽ കൂടുതൽ തുടരുകയാണെങ്കിൽ
– നിങ്ങൾക്ക് ശരിയായി ശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ
– നിങ്ങൾക്ക് തലവേദന, കഠിനമായ തൊണ്ട വേദന അല്ലെങ്കിൽ സൈനസ് വേദന ഉണ്ടെങ്കിൽ

രോഗികളുടെ അടുത്ത് നിന്നോ മലിനമായ പ്രതലങ്ങളിൽ സ്പർശിച്ചോ മുഖത്ത് സ്പർശിച്ചോ കാലാവസ്ഥയിൽ പെട്ടന്ന് ഉണ്ടാകുന്ന മാറ്റങ്ങള്‍ കൊണ്ടോ സാധാരണയായി ജലദോഷം പിടിപെടാറുണ്ട്. ജലദോഷത്തെ തടയാൻ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

‍‍1) ജലദോഷം വരുന്നതിന് മുമ്പ് ഉപ്പിട്ട ചൂട് വെള്ളം കുടിക്കുന്നത് നല്ലതാണ്. ജലദോഷം തുടങ്ങുന്നതിന്റെ ഒരു പ്രധാന ലക്ഷണമാണ്‌ തൊണ്ടവേദന. തൊണ്ട വേദന അനുഭപ്പെട്ടു തുടങ്ങുമ്പോള്‍ തന്നെ ചൂട്‌ വെള്ളത്തില്‍ അല്‍പം ഉപ്പിട്ട്‌ കവിള്‍ കൊള്ളുക. ഇത്‌ തൊണ്ട വേദന കുറയ്‌ക്കുന്നതിനും വൈറസിന്റെ തുടര്‍ ആക്രമണം ചെറുക്കുന്നതിനും സഹായിക്കും.

2) ജലദോഷം വരാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ ആദ്യം ചെയ്യേണ്ടത് ആവി പിടിക്കുക എന്നതാണ്. അടഞ്ഞ മൂക്ക്‌ തുറക്കുന്നതിനും മൂക്കിലെ രോഗാണുക്കള്‍ നശിക്കുന്നതിനും ഇത്‌ സഹായിക്കും. ജലദോഷം വന്നു കഴിഞ്ഞാണ്‌ ആവി പിടിക്കുന്നതെങ്കില്‍ ഏതെങ്കിലും ബാം പുരട്ടിയിട്ട്‌ ആവി പിടിയ്‌ക്കുന്നത്‌ കൂടുതല്‍ ആശ്വാസം നല്‍കും. ആവി പിടിക്കുമ്പോള്‍ ചൂട്‌ അധികമാകാതെ ശ്രദ്ധിക്കണം, ഇത്‌ മൂക്കിലെ കോശങ്ങള്‍ നശിക്കാന്‍ ചിലപ്പോള്‍ കാരണമാവും.

3) ജലദോഷമുള്ളപ്പോള്‍ ചൂടുള്ള ചുക്ക്‌ കാപ്പി കുടിക്കുന്നത്‌ ആശ്വാസം നല്‍കും.

4) കുറച്ച്‌ വെളുത്തുള്ളി അല്ലികള്‍ ഇട്ട്‌ വെള്ളം തിളപ്പിച്ചുണ്ടാക്കുന്ന വെളുത്തുള്ളി സൂപ്പ്‌ ജലദോഷത്തിന്റെ ശക്തി കുറയാന്‍ സഹായിക്കും. വെളുത്തുള്ളി രസത്തില്‍ ചേര്‍ത്ത്‌ കഴിക്കുന്നതും നല്ലതാണ്‌.

5) ഒരു സ്പൂൺ തേനും കറുകപ്പട്ടയും 1 സ്പൂൺ നാരങ്ങ നീരും ചേർത്ത് കഴിക്കുന്നത് ജലദോഷം വരാതിരിക്കാൻ സഹായിക്കും.

6) മഞ്ഞൾ പൊടി എല്ലാ അസുഖത്തിനുമുളള മരുന്നാണ്. ഒരു കപ്പ് പാലി‍ൽ അൽപം മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് ജലദോഷം ചുമ എന്നിവ വരാതിരിക്കാൻ സഹായിക്കും.

7) ഇഞ്ചിയും തേനും അൽപം തുളസിയിലയും ചേർത്ത് കഴിക്കുന്നത് ജലദോഷം മാറാൻ ​ഗുണകരമാണ്.

content highlight: natural-remedies-to-get-rid-of-cold-fast