ലോബ്‌സ്റ്ററുകളുടേതുമായി ബന്ധമുള്ള ചെറുജീവികളാണ് യാബി. ക്രേഫിഷ് എന്നും അറിയപ്പെടുന്ന ഈ ജീവി ഓസ്‌ട്രേലിയക്കാരുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ്. ഒപ്പറ ഹൗസ് നെറ്റുകൾ എന്നറിയപ്പെടുന്ന പ്രതേ്യകതരം വലകളാണ് ഇവയെ പിടിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ, യാബിയെ പിടിക്കാൻ ഉപയോഗിക്കുന്ന ഈ വലകൾ മറ്റൊരു ജീവിക്കും അപകടക്കെണിയാകുന്നുണ്ട്. ഒസ്‌ട്രേലിയയിൽ മാത്രം കാണുന്ന അപൂർവജീവികളായ പ്ലാറ്റിപ്പസുകൾക്കാണ് ഒപ്പറ ഹൗസ് നെറ്റുകൾ പ്രശ്‌നമാകുന്നത്. 6 കോടി പഴക്കമുള്ള ജീവികളാണ് പ്ലാറ്റിപ്പസുകൾ. ഇവയെ സംരക്ഷിക്കാനായി വിക്‌റ്റോറിയ സംസ്ഥാന സർക്കാർ ഒപ്പറ ഹൗസ് നെറ്റുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് ക്വീൻസ്‌ലാൻഡ് ഉൾപ്പെടെയുള്ള ഓസ്‌ട്രേലിയയുടെ മ്‌റ് പല ഭാഗങ്ങളിലും ഇത്തരം വലകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഓസ്‌ട്രേലിയയിലും ഈ വല നിരോധിക്കണമെന്ന ആവശ്യം ശക്തമാണ്.
ആദ്യകാലത്ത് പ്ലാറ്റിപ്പസുകളെ കണ്ടെത്തുന്ന സമയത്ത് ഏത് വർഗത്തിൽ പെട്ട ജീവിയാണ് ഇതെന്ന് മനസിലാക്കാൻ പ്രയാസമായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു. താറാവിന് സമാനമായ കൊക്കുകളും നീർനായയുടേത് പോലുള്ള ശരീരവും നായ്ക്കളുടേത് പോലുള്ള നാല് കാലുകളും അതിൽ കോഴിലുടേത് പോലുള്ള തോൽക്കാലുകളുമെല്ലാം കൊണ്ട്, ഈ ജീവി പക്ഷിയോ, ഉരഗമോ, മൃഗമോ മീനോ എന്ന് തീർച്ചപ്പെടുത്താനായിരുന്നില്ല. ആരോ പറ്റിക്കാനായി താറാവിന്റേയും മറ്റ് ചില മൃഗങ്ങളുടെയും അവയവങ്ങൾ ചേർത്ത് തുന്നിയ ഏതോ പാവയാണെന്നാണ് ഇതിനെ കണ്ടപ്പോൾ ആദ്യം സംശയിച്ചതെന്ന് ജീവശാസ്ത്ര വിദഗ്ധനായ ജോർജ് ഷാ പറയുന്നു. പിന്നീട് ഇതിനെ വിശദമായി പരിശോധിച്ചപ്പോഴാണ് ഇതൊരു ജീവി തന്നെയാണെന്ന് മനസിലായത്. പിന്നീട് ഇവയെ കുറിച്ചുള്ള പഠനം കൂടുതൽ ഊർജിതമാക്കി മാറ്റുകയായിരുന്നു.
വെള്ളത്തിലറങ്ങിയാണ് പ്ലാറ്റിപ്പസ് ഇര തേടുക. വെള്ളത്തിന്റെ അടിത്തട്ടിൽ നിന്നും പ്രാണികളെയും പുഴുക്കളെയും കൊഞ്ചിനെയും വാൽമാക്രികളെയുമെല്ലാം അകത്താക്കും. ഈ ഇരകളോടൊപ്പം കുറച്ച് കല്ലുകളും ഇവ കഴിക്കും. പല്ലില്ലാത്ത ജീവികളാണ് പ്ലാറ്റിപ്പസ്. പല്ലുകൾ ഇല്ലാത്തതുകൊണ്ട് തന്നെ ഭക്ഷണം അരച്ചെടുക്കാനായാണ് കല്ലുകൾ കൂടി ഇവ വിഴുങ്ങുന്നത്. ധാരാളം ഭക്ഷണം ആവശ്യമായ ജീവിയാണ് പ്ലാറ്റിപ്പസ്. ഒറ്റത്തവണ തന്നെ ശരീരഭാരത്തിന്റെ പകുതിയോളം തീറ്റ ഇവ അകത്താക്കുന്നു. ദിവസത്തിൽ 12 മണിക്കൂറോളം പ്ലാറ്റിപ്പസുകൾ വെള്ളത്തിലായിരിക്കും. പഗിൾസ് എന്നാണ് പ്ലാറ്റിപ്പസുകളുടെ കുട്ടികളെ അറിയപ്പെടുന്നത്. ഓസ്‌ട്രേലിയയിൽ നീണ്ടു നിൽക്കുന്ന വരൾച്ചയും കാട്ടുതീയും കാലാവസ്ഥാ വ്യതിയാനവും വനനശീകരണവുമെല്ലാം ഇവയുടെ നിലനിൽപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.
STORY HIGHLIGHTS : yabi-the-mysterious-creature-that-disappeared-from-the-earth