കോഴിക്കോട് കളൻതോട് എംഇഎസ് കോളേജിലെ വിദ്യാർഥികൾ തമ്മിലടിച്ചു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് പരിസരത്ത് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. കോളേജിലെ രണ്ടാം വർഷ വിദ്യാർഥികളും മൂന്നാം വർഷ വിദ്യാർഥികളും തമ്മിലാണ് സംഘർഷം ഉണ്ടായത്.
പരസ്പരം ഏറ്റുമുട്ടിയ വിദ്യാർഥികളെ വിവരമറിഞ്ഞെത്തിയ പോലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു. കോളേജ് ഗ്രൌണ്ടിലൂടെ ഓടിയ വിദ്യാർഥികളെ വനിത പൊലീസ് അടക്കമുള്ള സംഘമാണ് ഓടിച്ചത്. ഇതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ നിലത്ത് വീഴുന്നതും പുറത്തിറങ്ങിയ സിസിടിവി ദൃശ്യങ്ങളിൽ കാണാം.
രണ്ടാഴ്ച മുമ്പും കോളേജിൽ സംഘർഷം ഉണ്ടായിരുന്നു. ജൂനിയൽ വിദ്യാർഥിയെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയെ റാഗിംഗ് ചെയ്തെന്നാരോപിച്ചായിരുന്നു സംഘർഷം. ഇതിനെ തുടർന്ന് മർദനമേറ്റ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് മിൻഹാജ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ആഴ്ചയുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ നടന്നതെന്നുമാണ് നിഗമനം.
STORY HIGHLIGHT: junior senior student fight