ഒരു കപ്പ് സേമിയ രണ്ട് കപ്പ് പാലിൽ അര കപ്പ് പഞ്ചസാര, രണ്ട് തുള്ളി റോസ് വാട്ടർ ചേര്ർത്തു വേവിച് ഫ്രിഡ്ജിൽ തണുക്കാൻ വെക്കുക
ബേസിൽ സീഡ് രണ്ട് ടേബിൾ സ്പൂൺ അര കപ്പ് വെള്ളത്തിൽ ഇട്ടുവെക്കുക.
ജെല്ലി ഇഷ്ടമുള്ളവർ പാക്കറ്റ് വാങി അതിൽ പറഞ്ഞപോലെ ഉണ്ടാകി സെറ്റ് ആകാൻ ഫ്രിഡ്ജിൽ വെക്കുക..
ഫ്രൂട്സ് – മംഗോ,ആപ്പിൾ, പിയർ ഇതെല്ലാം ചെറുതായി മുറിച് ഒരു ടീസ്പൂൺ ലെമൊൻ ജൂസും ,രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്തു ഫ്രിഡ്ജിൽ വെക്കുക..( ഇഷ്ടമുള്ള ഫ്രൂട്സ് എടുക്കാം)…
ഐസ് ക്രീം ആവശ്യത്തിനു..
കോൺ ഫ്ലക്സ് ആവശ്യത്തിനു….
നട്ട്സ് പൊടിച്ചത് ആവശ്യത്തിനു.
സെർവ് ചെയ്യുന്ന വിധം
ഒരു ഗ്ലാസിൽ ആദ്യം സേമിയ ഇടുക അതിനു മുകളിൽ ബേസിൽ സീഡ് , ജെല്ലി, ഫ്രൂട്സ്, ഐസ് ക്രീം ,കോൺ ഫ്ലക്സ്, നട്ട്സ് ഇടുക.ഫലൂദ റെഡി !