ആവശ്യമായ സാധനങ്ങൾ;
മീൻ ….1 മീഡിയം വലുപ്പത്തിൽ
മുളക് പൊടി…..1 tbspn
മല്ലിപ്പൊടി ….1/2 tspn
മഞ്ഞൾപ്പൊടി ….1/2 tspn
മുഴുവൻ കുരുമുളക്…..10 എണ്ണം
വെളുത്തുള്ളി ….6 അല്ലി
ഇഞ്ചി …..1 ചെറിയ കഷണം
കറിവേപ്പില … 7 തണ്ട്
നാരങ്ങ നീര്….1.1/2 tbspn
ഉപ്പ് ….പാകത്തിന്
വെളിച്ചെണ്ണ …1/2 tbspn
മുകളിൽ പറഞ്ഞിരിക്കുന്നവയിൽ മീനും വെളിച്ചെണ്ണ യും ഒഴികെ രണ്ട് തണ്ട് കറിവേപ്പില കൂടി ചേർത്ത് നല്ല മയത്തിൽ അരച്ചെടുത്ത് നല്ല പോലെ വരഞ്ഞ് വെച്ച മീനിൽ തേച്ച് പിടിപ്പിച്ച് ഫ്രിഡ്ജിൽ വെക്കൂക …4 മണി്ക്കൂർ കഴിഞ്ഞതിന് ശേഷം തവയോ ദോശക്കല്ലൊ ചൂടാക്കി വെളിച്ചെണ്ണ തൂവി മീൻ അടി യിൽ പിടിക്കാതിരിക്കാൻ കറിവേപ്പില നിരത്തി മീൻ ചെറിയ തീയിൽ തിരിച്ചും മറിച്ചും ഗ്രിൽ ചെയ്ത് എടുക്കുക.