ഇന്ത്യയിലെത്തിയ ഖത്തര്‍ അമിറിനെ സ്വീകരിക്കാനായി പ്രോട്ടോക്കോള്‍ മാറ്റിവെച്ച് വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് ഖത്തര്‍ അമിര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍-താനി ന്യൂഡല്‍ഹിയിലെത്തിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ ഖത്തര്‍ അമിറിന്റെ ഔദ്യോഗിക വിമാനത്തിന് സമീപമെത്തിയാണ് മോദി അദ്ദേഹത്തെ സ്വീകരിച്ചത്.
പ്രോട്ടോക്കോള്‍ പ്രകാരം പ്രധാനമന്ത്രി ഇത്തരത്തില്‍ വിമാനത്താവളത്തില്‍ പോകാറില്ല. ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍-താനിയെ ആലിംഗനം ചെയ്താണ് മോദി ഇന്ത്യയിലേക്ക് സ്വീകരിച്ചത്. മോദി ഖത്തര്‍ അമിറിനെ സ്വീകരിച്ചത് പ്രത്യേക സുഹൃത്തിനായുള്ള പ്രത്യേക സ്വീകരണമാണ് എന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ ട്വീറ്റ് ചെയ്തു.
അമിറിന്റെ സന്ദര്‍ശനം ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഖത്തര്‍ അമിര്‍ ഇന്ത്യയിലെത്തിയത്. മോദിയുമായി ചര്‍ച്ച നടത്തുന്ന ഖത്തര്‍ അമിര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും സന്ദര്‍ശിക്കും. ഇതിന് മുമ്പ് 2015 മാര്‍ച്ചിലാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചത്.
STORY HIGHLIGHT: prime minister narendra modi welcomes qatar emir