തകഴി റെയിൽവേ ഗേറ്റിൽ ഓട്ടോറിക്ഷയിടിച്ച് ക്രോസ് ബാർ തകർന്നു. ട്രെയിൻ കടന്നു പോകുന്നതിനായി ഗേറ്റ് അടച്ച സമയത്താണ് രണ്ട് യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയിടിച്ച് ക്രോസ് ബാർ തകർന്നത്. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻ ഭാഗം തകർന്നു. പരിക്കേറ്റ യാത്രക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. റെയിൽവേ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി ആരംഭിച്ചു.
റെയിൽവെ ഗേറ്റ് അടച്ചതോടെ ഈ റൂട്ടിനെ ആശയിക്കുന്ന നൂറു കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. സ്ഥിരം അപകട മേഖലയായ തകഴിയിൽ മേൽപ്പാലം നിർമിക്കണമെന്ന് ദീർഘനാളായി ആവശ്യമുയർന്നെങ്കിലും ഇതുവരെ ഇത് യാഥാർത്ഥ്യമായിട്ടില്ല. അപകടത്തെ തുടർന്ന് നിരവധി ദീർഘദൂര ചരക്ക് ലോറികളും മറ്റ് വാഹനങ്ങളുമാണ് തകഴിയിൽ കുടുങ്ങിക്കിടന്നത്.
STORY HIGHLIGHT: the railway cross bar broke