Health

എക്കിള്‍ നില്‍ക്കുന്നില്ലെങ്കില്‍ ഇങ്ങനെ ചെയ്തുനോക്കൂ…| get-rid-of-hiccups-instantly

എക്കിള്‍ നില്‍ക്കുന്നില്ലെങ്കില്‍ ഒരു സ്പൂണ്‍ പഞ്ചസാര വായിലിട്ടു നോക്കൂ

ജീവിതത്തിൽ ഒരിക്കൽപോലും എക്കിൾ വരാത്തവർ ഉണ്ടാകുമോ? സംഭവം അത്ര ഗുരുതരമല്ല എന്ന് തോന്നാമെങ്കിലും നീണ്ടു നിൽക്കുന്ന, അനിയന്ത്രിതമായ അവസ്ഥ കുറച്ച് പരിതാപകരമാകും. ആളുകൾ കൂട്ടമായി നിൽക്കുന്നിടത്ത്  അനുഭവപ്പെടുമ്പോൾ നിങ്ങൾക്ക് തന്നെ സ്വയം അരോചകമായി തോന്നിയിട്ടില്ലേ ..

ചില എക്കിൾ വളരെ പെട്ടെന്ന് അവസാനിക്കും. എന്നാൽ മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഇക്കിൾ വരെ ഉണ്ടായിട്ടുണ്ട്. അതിനെ നിസ്സാരമായി കാണരുത്. ശരീരത്തെ ബാധിച്ച പല അസുഖങ്ങളുടെയും മുന്നറിയിപ്പാണിത്.

എക്കിളിന് പിന്നിലെ കാരണങ്ങള്‍?

ശരീരം പ്രകടിപ്പിയ്ക്കുന്ന ഓരോ ലക്ഷണങ്ങള്‍ക്കും പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ടാകും. എക്കിള്‍ ഉണ്ടാകാനും പല കാരണങ്ങളുണ്ട്‌.

> ഭക്ഷണം വായില്‍ വെച്ചുകൊണ്ട് സംസാരിയ്ക്കാന്‍ ശ്രമിക്കുന്നത്
> കടുത്ത മാനസിക സമ്മര്‍ദ്ദം
> കാര്‍ബണേറ്റ് പാനീയങ്ങളുടെ ഉപയോഗം അമിതമാകുന്നത്
> വളരെ വേഗത്തില്‍ ഭക്ഷണം കഴിയ്ക്കുന്നത്
> എന്തെങ്കിലും കാരണത്താല്‍ ഭയം തോന്നുന്നത്
> കൂടുതല്‍ അളവില്‍ മദ്യം കഴിയ്ക്കുന്നത്

ഇവയെല്ലാമാണ് എക്കിളിന് പിന്നില്‍ സാധാരണമായി കണ്ടു വരുന്ന ചില കാരണങ്ങള്‍. ഇത്തരം സാധാരണ കാരണങ്ങള്‍ മൂലമുണ്ടാകുന്ന എക്കിള്‍ ഇല്ലാതാക്കാന്‍ ചില പൊടിക്കൈകളുണ്ട്. അവ കൂടി അറിഞ്ഞിരിയ്ക്കണം.

എക്കിൾ മാറാനുള്ള ചില പൊടികൈകൾ

പണ്ട് മുതലേ കേട്ടു പരിചയിച്ച ഒരു മാര്‍ഗമാണ് എക്കിള്‍ വരുമ്പോള്‍ വെള്ളം കുടിയ്ക്കുക എന്നത്. ചില സമയത്തെല്ലാം ഒരു കവിള്‍ വെള്ളം കൊണ്ട് എക്കിള്‍ മാറുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ എല്ലായ്പ്പോഴും അല്പം വെള്ളം കൊണ്ട് എക്കിള്‍ മാറാന്‍ സാധ്യതയില്ല. അതിനാല്‍ മറ്റ് ചില എളുപ്പ വഴികള്‍ പരീക്ഷിക്കേണ്ടി വരും.

ഒരു സ്പൂണ്‍ പഞ്ചസാര:

എക്കിള്‍ നില്‍ക്കുന്നില്ലെങ്കില്‍ ഒരു സ്പൂണ്‍ പഞ്ചസാര വായിലിട്ടു നോക്കൂ, അടുത്ത മിനിറ്റുകള്‍ക്കുള്ളില്‍ എക്കിള്‍ പൂര്‍ണമായും മാറും.

ശ്വാസം നിയന്ത്രിയ്ക്കാം:

എക്കിള്‍ മാറാനുള്ള മറ്റൊരു വഴിയാണ് ശ്വാസം പിടിച്ചു വെച്ച് അല്പ സമയത്തിന് ശേഷം പതുക്കെ ശ്വാസം പുറത്ത് വിടുന്നത്. പല തവണ ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ എക്കിള്‍ ഇല്ലാതാക്കാം.

കണ്ണുകള്‍ക്ക് മുകളില്‍ തടവാം:

കണ്ണുകള്‍ പതുക്കെ അടച്ച് കണ്‍പോളകള്‍ക്ക് മുകളില്‍ മൃദുവായി തടവുന്നത് എക്കിള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതും അല്പ സമയം തുടര്‍ച്ചയായി ചെയ്യണം.

തേനും നെയ്യും:

അടുക്കളയില്‍ എല്ലായ്പ്പോഴും ലഭ്യമാകുന്ന തേനും നെയ്യും ചേര്‍ത്ത് കഴിയ്ക്കുന്നത് എക്കിള്‍ പ്രശ്നത്തിന് പരിഹാരമാണ്.

നെയ്യും കായപ്പൊടിയും:

നെയ്യും കായപ്പൊടിയും ചേര്‍ത്ത് കഴിയ്ക്കുന്നത് എക്കിള്‍ പരിഹരിയ്ക്കും.

നെയ്യും ഇന്തുപ്പും:

നിരവധി ആരോഗ്യ ഗുണങ്ങളടങ്ങിയതാണ് ഇന്തുപ്പ്. മാത്രമല്ല, സാധാരണ ഉപ്പിന്‍റെ ദോഷവഷങ്ങളും ഇന്തുപ്പിനില്ല. അര ടീ സ്പൂണ്‍ ഇന്തുപ്പ് നെയ്യില്‍ കലര്‍ത്തി കഴിയ്ക്കുന്നത് എക്കിള്‍ ഇല്ലാതാക്കും.

content highlight: get-rid-of-hiccups-instantly