ഫേസ്ബുക്കിൽ സിപിഐഎമ്മിനെരായ നരഭോജി പരാമർശം പിൻവലിച്ചതിന് പിന്നാലെ ശശി തരൂർ എംപിക്കെതിരെ പ്രതിഷേധം കനക്കുന്നു. തരൂരിന്റെ ഓഫീസിന് മുന്നിൽ കെ എസ് യുവിന്റെ പേരിൽ പോസ്റ്റർ പതിച്ചത്. ‘നരഭോജികൾ നരഭോജികൾ തന്നെയാണ്, ആര് അല്ലെന്ന് എത്ര തവണ പറഞ്ഞാലും.. ശുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവർ കമ്മ്യൂണിസ്റ്റ് നരഭോജികൾ കൊന്നുതള്ളിയ തങ്ങളുടെ സഹോദരങ്ങളാണെന്നും’ പോസ്റ്ററിൽ കുറിച്ചിരിക്കുന്നു.
സിപിഐഎമ്മിനെ നരഭോജി എന്ന് വിശേഷിപ്പിച്ചുള്ള പോസ്റ്റാണ് ഫേസ്ബുക്കിൽ നിന്നും കോൺഗ്രസ് നേതാവ് ശശി തരൂർ എംപി പിൻവലിച്ചിരുന്നത്. ‘സിപിഐഎം നരഭോജികൾ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകൾ കൃപേഷിന്‌റെയും ശരത് ലാലിന്‌റെയും രക്തസാക്ഷിത്വ ദിനം’ എന്നായിരുന്നു തരൂരിന്റെ ആദ്യ നിലപാട്. എന്നാൽ വിമർശനങ്ങൾ ഉയരുന്നതിന് പിന്നാലെ തരൂർ നിലപാട് മയപ്പെടുത്തുകയായിരുന്നു.
ആദ്യം സിപിഐഎമ്മിനെ വിമർശിച്ച തരൂർ പുതിയ പോസ്റ്റിൽ അത് ബോധപൂർവം ഒഴിവാക്കുകയായിരുന്നു. തരൂരിന്റെ നിലപാടുകൾ പാർട്ടിയെ പ്രതിരോധത്തിലാക്കുകയാണെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു.
STORY HIGHLIGHT: poster against shashi tharoor