തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ യുവാക്കൾക്കായി പണം ചെലവിടുന്നതിൽ കേരളം മുന്നിലെന്നു നിതി ആയോഗ് പഠന റിപ്പോർട്ട്. 18 മുതൽ 23 വരെയുള്ള പ്രായക്കാരുടെ ഇടയിൽ കേരളവും തെലങ്കാനയുമാണ് വിദ്യാഭ്യാസത്തിനായി കൂടുതൽ തുക നീക്കി വച്ചിരിക്കുന്നത്. ആന്ധ്രയും തമിഴ്നാടുമാണു തൊട്ടു പിന്നിൽ. കേരളം സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 3.46 ശതമാനമാണു വിദ്യാഭ്യാസത്തിനായി നൽകുന്നത്. ഇതിൽ 0.53 ശതമാനം ഉന്നത വിദ്യാഭ്യാസ രംഗത്താണു ചെലവിടുന്നത്. കേരളത്തിന്റെ ലെറ്റസ് ഗോ ഡിജിറ്റൽ ഇനിഷ്യേറ്റീവിനെയും റിപ്പോർട്ടിൽ പ്രശംസിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കൗൺസിലും ഡിജിറ്റൽ സർവകലാശാലയും ചേർന്നു 2021ൽ നടപ്പാക്കിയ പദ്ധതിയാണിത്.