രുചികരവും അത്രതന്നെ ഹെൽത്തിയുമായ പുട്ട് തയ്യാറാക്കാൻ ഓട്സ് ഉപയോഗിച്ചു നോക്കൂ.
ചേരുവകൾ
ഓട്സ്- 2 കപ്പ്
വെള്ളം- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
തേങ്ങ ചിരകിയത്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് എണ്ണയോ വെള്ളമോ ചേർക്കാതെ ഓട്സ് വറുക്കാം.
അത് ചൂടാറിയതിനു ശേഷം നന്നായി പൊടിച്ചെടുക്കാം.
ആവശ്യത്തിന് വെള്ളമെടുത്ത് ഉപ്പ് ചേർക്കാം.
പൊടിച്ച ഓട്സിലേയ്ക്ക് ആ വെള്ളം അൽപം വീതം ചേർത്തു നനച്ചെടുക്കാം.
പുട്ടുകുടത്തിൽ വെള്ളംമെടുത്ത് അടുപ്പിൽ വച്ച് ചൂടാക്കാം.
ഓട്സപൊടിയിൽ നിന്നും ആവശ്യത്തിന് എടുത്ത് പുട്ടുകുറ്റി നിറയ്ക്കാം.
മുകളിലായി തേങ്ങ ചിരകിയതും ചേർക്കാം.
ഇത് ആവിയിൽ വേവിച്ച് കഴിച്ചു നോക്കൂ. കടലക്കറിക്കൊപ്പവും കഴിക്കാവുന്നതാണ്.
content highlight: oats-puttu-healthy-recipe