ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുത്തതിലേയ്ക്ക് സവാള, പച്ചമുളക്, മല്ലിയില, കറിവേപ്പില എന്നിവ ചേർക്കാം. അരിപ്പൊടി, കടലമാവ്, വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത്, ആവശ്യത്തിന് ഉപ്പ്. മഞ്ഞൾപ്പൊടി, മുളകുപൊടി, ജീരകം പൊടിച്ചത് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കാം. ചൂടായ എണ്ണയിലേയ്ക്ക് മാവിൽ നിന്നും അൽപം വീതം ചേർത്ത് വറുത്തു മാറ്റാം. തക്കാളി സോസിനൊപ്പം ഇത് കഴിച്ചു നോക്കൂ.
content highlight: potato-snack