ആർക്കും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കറി ആണ് ഉള്ളിക്കറി. എങ്കിൽ നോൺവെജ് രുചിയിൽ ഒരു ഉള്ളിക്കറി ഉണ്ടാക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാത്രം ചൂടാക്കി എണ്ണ ചൂടായി വരുമ്പോൾ ചെറുതായി അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് പച്ചമുളകും കറിവേപ്പിലയും ചേർത്തു കൊടുക്കാം. ഉള്ളിയുടെ നിറം ബ്രൗൺ കളർ ആയി വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് തിളച്ചവെള്ളം ചേർത്ത് അടച്ചുവെച്ച് വെള്ളം വറ്റിച്ചെടുക്കുക. നന്നായി വെന്തുവരുമ്പോൾ പാകത്തിന് ഉപ്പ് ചേർക്കുക. ഗരം മസാലപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് തീ ഓഫ് ചെയ്യുക.