ദില്ലി: അശ്ലീല പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ എടുത്ത കേസുകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന രൺവീർ അലബാദിയയുടെ ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി.എന്തുതരം പരാമർശമാണ് നടത്തിയത് എന്ന് കോടതി ചോദിച്ചു.അപലപനീയമായ പെരുമാറ്റം എന്ന് കോടതി നിരീക്ഷിച്ചു.മാതാപിതാക്കളെ അപമാനിച്ചു. മനസിലെ വൃത്തികേടാണ് പുറത്തുവന്നത്.എന്തിന് അനൂകൂല തീരുമാനം എടുക്കണമെന്ന് കോടതി ചോദിച്ചു.
ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുത്.സമൂഹത്തെ നിസാരമായി കാണരുത്.നിയമം നിയമത്തിന്‍റെ വഴിക്ക് തന്നെ പോകുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.സമൂഹം മുഴുവൻ നാണക്കേട് അനുഭവിച്ചു.തനിക്ക് വധഭീഷണിയുണ്ടെന്ന് രൺവീർ കോടതിയെ അറിയിച്ചു.അതിൽ പരാതി നൽകൂ എന്ന് കോടതി നിര്‍ദേശിച്ചു.പരാമർശത്തിൽ കടുത്ത വിമർശനം ഉയർത്തിയ കോടതി ഹർജിയിൽ നോട്ടീസ് അയച്ചു.അറസ്റ്റിന് താൽകാലിക സ്റ്റേ അനുവദിച്ചു.അസം , മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെടുത്ത കേസുകളിലാണ് നടപടി.പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ കൂടൂതൽ കേസുകൾ എടുക്കുന്നതും കോടതി തടഞ്ഞു
content highlight : supreme-court-criticise-ranveer-alahabadia-on-controversial-statement