Food

രുചികരമായ പപ്പായ സ്മൂത്തി ഉണ്ടാക്കിനോക്കാം

പപ്പായ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. നിരവധി പോഷക ഘടകങ്ങളാണ് പപ്പായയിൽ ഉള്ളത്. പപ്പായ വെച്ച് ഒരു സ്മൂത്തി തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ഇതിനായി പപ്പായ – കഷ്ണങ്ങളായി മുറിച്ചത്
  • പഴം- 1 ചെറുത്
  • യോഗാർട്ട് – അര കപ്പ്
  • ഓറഞ്ച് ജ്യൂസ് – അര കപ്പ്
  • തേൻ – മധുരത്തിന്
  • ഐസ് ക്യൂബ്സ് – തണുപ്പിന്

തയ്യാറാക്കുന്ന വിധം

തേൻ ഒഴികെ ബാക്കി എല്ലാം ചേരുവകളും കൂടി ഒരു മിക്സിയിലേക്ക് ഇട്ട് നന്നായി അടിച്ചെടുക്കുക. ശേഷം തേൻ കൂടി ഒഴിച്ച് നന്നായി ഇളക്കി ഒരു ഗ്ലാസിലേക്ക് പകരുക.