Food

ഊണിന് ഉണക്കമീൻ ചമ്മന്തി ഉണ്ടാക്കിയാലോ?

ഊണിന് കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഉണക്കമീൻ ചമ്മന്തി ഉണ്ടാക്കിയാലോ? വളരെ രുചികരമായ ഒരു ചമ്മന്തി റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • ഉണക്കമീൻ
  • കറിവേപ്പില
  • വറ്റൽമുളക്
  • വാളംപുളി
  • ചുവന്നുള്ളി
  • എണ്ണ

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽവെച്ച് അൽപ്പം എണ്ണയൊഴിച്ച് ചൂടാക്കി വൃത്തിയാക്കിവെച്ചിരിക്കുന്ന ഉണക്കമീൻ വറുത്തെടുക്കുക. അതേ പാനിൽ കുറച്ച് കറിവേപ്പില, മൂന്നോ നാലോ ചുവന്നുള്ളി, നാലോ അഞ്ചോ വറ്റൽമുളക് എന്നിവ വറുത്തെടുക്കുക. ഇതും വറുത്ത ഉണക്കമീനും, ഒരു ചെറിയ ഉരുള വാളംപുളിയും അരച്ചെടുക്കുക. അടിപൊളി ഉണക്കമീൻ ചതച്ചത് തയ്യാർ.