കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകുന്ന കിടിലൻ നെയ്യപ്പം ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
ആദ്യം തന്നെ രണ്ടു കപ്പ് പച്ചരി അല്ലെങ്കിൽ ഉണക്കലരി നന്നായി കഴുകി വാരി ആറുമണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അത് വെള്ളം വാർത്തു പുട്ടിനു പാകത്തിനുള്ള പൊടി പോലെ തരിയോടുകൂടി പൊടിച്ചു വയ്ക്കുക. അതിലേക്കു ചുക്ക് കശുവണ്ടി എല്ലാം കൂടി പൊടിച്ചതും പഴം അരച്ചതും എള്ള്, നെയ്യ് എന്നിവയും ചേർത്ത് നന്നായി യോജിപ്പിച്ചതിലേക്കു ശർക്കര പാനി ചേർത്ത് നന്നായി കുഴയ്ക്കുക.