കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ പെരിങ്ങോം ഞെക്കിളി സ്വദേശി മജീദ് മാവുപാടി (53) ആണ് കുവൈത്തിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. കുവൈത്തിൽ കെഡിഡി കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കെഎംസിസി, കെകെഎംഎ, തളിപ്പറമ്പ് സിഎച്ച് സെന്‍റര്‍ കുവൈത്ത് എന്നീ സംഘടനകളുടെ പ്രവർത്തകനായിരുന്നു. ഭാര്യ: ഫൗസിയ, രണ്ട് മക്കൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
content highlight : malayali-expat-died-due-to-heart-attack-in-kuwait