tips

മുട്ട പുഴുങ്ങുമ്പോൾ ഇനി പൊട്ടി പോകില്ല; ഒരു സൂത്രപ്പണിയുണ്ട് | make-your-cooking-easier

സുഗന്ധവ്യഞ്ജനങ്ങള്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ അല്‍പ്പം ഉപ്പിടുന്നത് നല്ലതാണ്

എത്രയും വേഗം അടുക്കളപ്പണി ഒക്കെ കഴിഞ്ഞ് ഒന്ന് വെറുതെ ഇരിക്കാൻ ആഗ്രഹിക്കുന്നവരാവും ഭൂരിഭാഗം വീട്ടമ്മമാരും. പണി എളുപ്പത്തിൽ തീരാൻ പല വിദ്യകളും പൊടിക്കൈകളും അമ്മമാർ പ്രയോഗിക്കും. അത്തരത്തിൽ നിങ്ങളുടെ സമയം ലാഭിക്കാൻ സഹായിക്കുന്ന ചില നുറുങ്ങുവിദ്യകൾ നോക്കാം

ചെറുനാരങ്ങ മൈക്രോ വേവ് ചെയ്തിട്ട് പിഴിയാം

ചില സമയത്ത് നാരങ്ങ പിഴിയുമ്പോള്‍ മുഴുവന്‍ നീരും പിഴിഞ്ഞ് എടുക്കാന്‍ പറ്റാതെ വിഷമിക്കാറില്ലെ. ഇനി ആ വിഷമം വേണ്ട, നാരങ്ങയില്‍ നിന്ന് മുഴുവന്‍ നീരും എടുക്കാന്‍ ഒരു സൂത്രപ്പണിയുണ്ട്. നാരങ്ങ പിഴിയുന്നതിന് മുന്‍പ് 20 സെക്കന്‍ഡ് മൈക്രോവേവ് ചെയ്യിപ്പിക്കാം. ഇത് നാരങ്ങയെ മൃദുവാക്കുകയും അതില്‍ നിന്ന് പരമാവധി നീര് പുറത്തെടുക്കുകയും ചെയ്യുന്നു.

ഉരുളക്കിഴങ്ങും ഉള്ളിയും വെവ്വേറെ സൂക്ഷിക്കുക

നിങ്ങളുടെ ഉരുളക്കിഴങ്ങും ഉള്ളിയും പെട്ടെന്ന് കേടാകുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉരുളക്കിഴങ്ങും ഉള്ളിയും ഒരുമിച്ച് സൂക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. ഇവ രണ്ടും ഈര്‍പ്പവും വാതകവും പുറത്തുവിടുന്നവയാണ്. ഇത് അവയെ വേഗത്തില്‍ നശിപ്പിക്കുന്നു, അതിനാല്‍ അവ പ്രത്യേകം സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

സുഗന്ധവ്യഞ്ജനങ്ങള്‍ ഉപ്പിട്ട് സൂക്ഷിക്കാം

തണുപ്പ് കാലത്ത് ഈര്‍പ്പം കൂടുതലായിരിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. അടുക്കളയിലെ ചെറിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഇരിക്കുന്ന പാത്രങ്ങളില്‍ ശ്രദ്ധിച്ചിട്ടില്ലെ പൂപ്പല്‍ അല്ലെങ്കില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നത്. ഇത് മാറ്റാന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ അല്‍പ്പം ഉപ്പിടുന്നത് നല്ലതാണ്. സോഡിയം ക്ലോറൈഡ് ഈര്‍പ്പം ആഗിരണം ചെയ്യുകയും നിങ്ങളുടെ സുഗന്ധവ്യഞ്ജനങ്ങള്‍ നനയുന്നത് തടയുകയും ചെയ്യും.

മുട്ട പുഴുങ്ങുമ്പോള്‍ അല്‍പ്പം എണ്ണ ഒഴിക്കാം

മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടി പോകുന്നത് പലരും നേരിടുന്ന പ്രശ്‌നമാണ്. ഇനി മുതല്‍ മുട്ട പുഴുങ്ങുമ്പോള്‍ അത് അല്‍പ്പം എണ്ണ ഒഴിച്ചാല്‍ മുട്ട പൊട്ടുന്നത് ഒഴിവാക്കാന്‍ സാധിക്കും.

content highlight: make-your-cooking-easier