കെമിക്കലുകൾ ഇല്ലാത്ത ഡിഷ് വാഷ് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. വീട്ടിൽ അടുക്കളയിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നാണല്ലോ ഇത്. ബാർ ആയോ അല്ലെങ്കിൽ ലിക്വിഡ് ആയോ ഇത് കാണാം. എന്നാൽ ഇത് വീട്ടിൽ ഉണ്ടാക്കാൻ സാധിക്കും. അതിന് ഒരു ചെറുനാരങ്ങ തന്നെ ധാരാളം. വീട്ടിൽ ആവശ്യത്തിന് ഉപയോഗിക്കുന്ന നാരങ്ങയുടെ തൊലി കളയാതെ സൂക്ഷിച്ചാൽ ഇതുപോലെ പാത്രം കഴുകാനുള്ള ലായനി നമുക്ക് തന്നെ സ്വയം തയ്യാറാക്കാം. അത് എങ്ങനെ എന്ന് നോക്കാം.
- 11 നാരങയുടെ തൊലിയും 4 മുഴുവന്‍ നാരങ്ങയുമാണ് ഈ ഡിഷ് വാഷ് തയാറാക്കാന്‍ വേണ്ടത്.
- ഒരു പാത്രത്തില്‍ നാരങ്ങയുടെ തൊലിയും 4 മുഴുവന്‍ നാരങ്ങ അരിഞ്ഞതും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ഈ മിശ്രിതം നന്നായി യോജിപ്പിച്ച് തിളപ്പിച്ച് എടുക്കാം.
- വെള്ളം കുറവാണെങ്കില്‍ വീണ്ടും വെള്ളം ചേര്‍ക്കാവുന്നതാണ്.
- 20 മിനിറ്റ് നന്നായി വേവിച്ച് ശേഷം തീ കെടുതി ഇത് തണുക്കാന്‍ വയ്ക്കാം.
- ചൂട് മാറിയ ശേഷം നാരങ്ങ തൊലി മിക്‌സിയിലിട്ട് നന്നായി അരച്ച് എടുക്കുക
പേസ്റ്റ് രൂപത്തിലായ ഈ മിശ്രിതത്തിലേക്ക് അല്‍പ്പം വെള്ളം ചേര്‍ത്ത് കട്ടി കുറച്ച മിശ്രിതമാക്കാം. - അതിന് ശേഷം ഈ മിശ്രിതം അരിപ്പ ഉപയോഗിച്ച് അരിച്ച് എടുക്കാം.
- തരികള്‍ ഒന്നുമില്ലാതെ ലഭിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത്.
- ഇതിന് ശേഷം അരകപ്പ് വിനാഗിരിയും ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പും ചേര്‍ത്ത് മിക്‌സ് ചെയ്ത് എടുക്കാം.
- ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇതിൻ്റെ കട്ടി വീണ്ടും കുറച്ച് നന്നായി തിളപ്പിച്ച് എടുക്കാം.
അതിന് ശേഷം ഇത് ചൂട് മാറ്റാൻ വയ്ക്കാം. - ഇതിലേക്ക് വേണമെങ്കില്‍ 1 ടീ സ്പൂണ്‍ ബേക്കിംഗ് സോഡയും ചേര്‍ത്ത് യോജിപ്പിക്കാം.
- ഈ മിശ്രിതം ഒരു കുപ്പിയിലേക്ക് മാറ്റാം. പാത്രം കഴുകാന്‍ ഇത് ഉപയോഗിക്കാം.
content highlight: home-made-dish-washer