Recipe

മഷ്‌റൂം ബിരിയാണി ഇങ്ങനെ ഉണ്ടാക്കിയാൽ കിടിലൻ രുചി ആണ്

ചേരുവകൾ

മഷ്‌റൂം –1/2 kg.

സവാള –2 വലുത്

തക്കാളി –2 എണ്ണം

ഇഞ്ചി, വെളുത്തുള്ളി അരച്ചത് –1 ടേബിൾ സ്പൂൺ വീതം

പച്ചമുളക് ചതച്ചത് –1 ടേബിൾ സ്പൂൺ

മല്ലിയില, പുതിനയില, കുറച്ച് വീതം.

തൈര് –കാൽ കപ്പ്‌

മഞ്ഞൾ പൊടി

മല്ലിപൊടി –1 ടേബിൾ സ്പൂൺ

ഗരം മസാല, (ബിരിയാണി മസാല )–1 ടേബിൾ സ്പൂൺ

ഓയിൽ –2 ടേബിൾ സ്പൂൺ

ഇത്രയും ആണ് മഷ്‌റൂം മസാല റെഡിയാക്കാൻ ആവശ്യം..

തയ്യാറാക്കുന്ന വിധം

ഇനി ഒരു പാൻ അടുപ്പത്തു വെച്ച് ചൂടാകുമ്പോൾ ഓയിൽ ഒഴിച്ച് കൊടുക്കാം, ഓയിൽ ചൂടായാൽ, ഇഞ്ചി, വെളുത്തുള്ളി ചേർത്ത് വഴറ്റാം ഇനി പച്ചമുളക് ചതച്ചതും കൂടി ചേർക്കാം.. നന്നായി വഴന്നു കഴിയുമ്പോൾ സവാള, പുറകെ തക്കാളിയും ചേർത്ത് വഴറ്റി, മല്ലി, പുതിന ഇലകളും ചേർത്ത് വഴറ്റി, മഞ്ഞൾ പൊടി, മല്ലി പൊടി പിന്നെ കുറച്ച് ബിരിയാണി മസാലയും ചേർത്ത് നല്ലപോലെ വഴറ്റി കഴുകി, മുറിച്ചു വെച്ചിരിക്കുന്ന മഷ്‌റൂം അതിലേക്കു ചേർക്കാം. ഇനി അടച്ചു വെച്ച് വേവിക്കാം. മഷ്‌റൂം പെട്ടന്ന് വെന്തുകിട്ടും ..

ഇനി അടപ്പ് തുറന്നു ഇളക്കി, ബാക്കി ഗരം മസാലയും, മല്ലിയിലയും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചു മാറ്റി വെക്കാം

ബിരിയാണി റൈസ്,
രണ്ടു കപ്പ് അരിക്ക്, മൂന്ന് കപ്പ് വെള്ളം എന്ന കണക്കിൽ വേണം എടുക്കാൻ.

ഒരു കുക്കർ അടുപ്പത്തു വെച്ച് ചൂടാകുമ്പോൾ

നെയ്യ് –1 സ്പൂൺ
ഓയിൽ –1 സ്പൂൺ
ഒഴിച്ച് കൊടുക്കാം, അതിലേക്കു
കറുക പട്ട –3 പീസ്
ഗ്രാമ്പു –5 എണ്ണം
ഏലക്ക –4 എണ്ണം

ഇവയെല്ലാം ഇട്ട്‌,, ഒന്നു മൂത്തു വരുമ്പോൾ, എടുത്ത് വെച്ചിരിക്കുന്ന വെള്ളം ഒഴിക്കാം .. വെള്ളം ചൂടായി വരുമ്പോൾ, അരികഴുകി, വെള്ളം കളഞ്ഞു, കുക്കറിലേക്കു ഇടാം, ആവശ്യത്തിനു ഉപ്പ് ചേർക്കാം, ഒരു പകുതി നാരങ്ങായുടെ നീരുടെ ചേർക്കാം… അടച്ചു വെച്ച് ഒരു വിസിൽ വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യാം.. റൈസ് റെഡി
ഇനി കുറച്ച് കശുവണ്ടി പരിപ്പും, കിസ്സ് മിസ്സ്‌ എന്നിവ വറുത്തതും, സവാള ഫ്രൈ കൂടെ കുട്ടി, ചോറും, മഷ്‌റൂം മസാലയും കൂടി ചെറുതായി ഒന്നു സെറ്റ് ചെയ്യാം
മഷ്‌റൂം ബിരിയാണി റെഡി !