ചേരുവകൾ
ബസ്മതി അരി – 1 കപ്പ് ( ഒരു മണിക്കൂർ കുതിർക്കുക)
നെയ്യ്
ഗ്രാമ്പൂ – 2-3 എണ്ണം
ഏലയ്ക്ക – 2-3 എണ്ണം
വഴനയില – 1
ജാതിക്കാ കുരു ഗ്രേറ്ററിൽ ചുരണ്ടി എടുത്ത പൊടി – 1/2 ടീ സ്പൂൺ
പച്ചമുളക് – 1 ( ഖനം കുറച്ചു വട്ടത്തിൽ അരിഞ്ഞത് )
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – 1 ടീ സ്പൂൺ
പിസ്ത , ബദാം , അണ്ടിപ്പരിപ്പ് , കിസ്മിസ് , വാൽനട്ട് ഇവയെല്ലാം കൂടി – 2/3 കപ്പ്
പാൽ – 1 കപ്പ്
മഞ്ഞൾപ്പൊടി – ഒരു നുള്ള്
പനിനീര് – 1/2 ടീ സ്പൂൺ
ആപ്പിൾ , മുന്തിരി , ചെറി എല്ലാം കൂടി – 1 കപ്പ്
തയ്യാറാക്കുന്ന വിധം
ചൂടായ നോൺസ്റ്റിക്ക് പാനിൽ 2 സ്പൂൺ നെയ്യൊഴിച്ച് ഏലയ്ക്ക , വഴനയില ,
ഗ്രാമ്പൂ എന്നിവ വഴറ്റുക പച്ചമുളക് ചേർക്കുക
ഇനി വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർക്കാം
ഇതിലേക്ക് കുതിർത്ത് വെള്ളം വാർന്ന അരി ഇട്ടു 3-4 മിനിട്ട് ഇളക്കുക
ഇനി ജാതിക്കുരു പൗഡർറിട്ട് ഇളക്കുക
ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ഇട്ടിളക്കി , പാലൊഴിച്ചു , അരി വേവാൻ ആവശ്യമായ വെള്ളവും ഒഴിച്ച് പാകത്തിന് ഉപ്പും ചേർത്തിളക്കി, അടച്ചു വച്ച് , ചെറുതീയിൽ വേവിക്കുക. പകുതി വേവാകുമ്പോൾ പനിനീരും കൂടി ചേർത്തിളക്കുക. ഈ സമയത്ത് മറ്റൊരു പാനിൽ 2 സ്പൂൺ നെയ്യൊഴിച്ച് ചൂടാകുമ്പോൾ നട്ട്സും കിസ്മിസും വറുത്തെടുത്ത് വയ്ക്കുക
പഴങ്ങൾ നുറുക്കി വയ്ക്കുക
അരി വെന്തു പാകമായാൽ നുറുക്കി വച്ചിരിക്കുന്ന പഴങ്ങളും , വറുത്തു വച്ചിരിക്കുന്ന നട്ട്സും ചേർത്ത് പതിയെ ഇളക്കി യോജിപ്പിക്കുക
സ്വാദിഷ്ടമായ കാശ്മീരി പുലാവ് തയ്യാർ