ചേരുവകൾ
കപ്പ – 750 ഗ്രാം
ഇഞ്ചി – 1 ഇഞ്ച്
പച്ചമുളക് – 2 എണ്ണം
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്
ഉപ്പ് – ആവശ്യത്തിന്
കടുക് – 1 ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്
വറ്റൽമുളക് – 3
ചെറിയഉള്ളി – 6 എണ്ണം
വെളിച്ചെണ്ണ
തയാറാക്കുന്ന വിധം :
വൃത്തിയാക്കിയ കപ്പ ചെറിയ കഷ്ണങ്ങളാക്കി പ്രഷർ കുക്കറിൽ ഉപ്പ്, ഇഞ്ചി, പച്ചമുളക്, മഞ്ഞൾപ്പൊടി, കറിവേപ്പില
എന്നിവ ചേർത്ത് പാകത്തിന് വെള്ളത്തിൽ വേവിക്കുക. ശേഷം ഒരു ചീനചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് കറിവേപ്പിലയും ചെറിയഉള്ളിയും വറ്റൽമുളകും ചേർത്ത് വഴറ്റുക. ശേഷം ഇതിലേയ്ക്ക് വേവിച്ച് വെച്ച കപ്പ ചേർത്തിളക്കി നന്നായി തിളപ്പിക്കുക .ആവശ്യമെങ്കിൽ കുറച്ചു വെള്ളം ചേർക്കാം. ശേഷം തീ ഓഫ് ചെയ്ത് വിളമ്പാം.