Recipe

കിടിലൻ ടേസ്റ്റിൽ തയ്യാറാക്കാം ഒരു ഡ്രാഗൺ ഫ്രൂട്ട് മിൽക്ക് ഷേക്ക്‌ – dragon fruit milk shake

പഴങ്ങള്‍ പൊതുവേ ആരോഗ്യത്തിന് ഗുണകരമാണ്. ഡ്രാഗൺ ഫ്രൂട്ട് ഇഷ്ടമില്ലാത്തവരും ഇഷ്ടമുള്ളവരും ധാരാളമാണ്. ഇഷ്ടമില്ലാത്തവരും ഇഷ്ടപ്പെടും ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ. ഡ്രാഗൺ ഫ്രൂട്ട് മിൽക്ക് ഷേക്ക്‌ ആയാലോ.

ചേരുവകൾ

  • ഡ്രാഗൺ ഫ്രൂട്ട് – 1 എണ്ണം
  • പാൽ – 1 ഗ്ലാസ്‌
  • പഞ്ചസാര – 2 സ്പൂൺ
  • ഐസ്ക്യൂബ് – 4 എണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം ഡ്രാഗൺ ഫ്രൂട്ട് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് വയ്ക്കുക. ശേഷം ഇത് മിക്സി ജാറിലേക്ക് ഇടുക. ജാറിലേക്ക് പാലും പഞ്ചസാര ഐസ്ക്യൂബും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. അതിനുശേഷം നന്നായിട്ടൊന്ന് അരിച്ചെടുത്താൽ ഡ്രാഗൺ ഫ്രൂട്ട് മിൽക്ക് ഷേക്ക്‌ തയ്യാർ.

STORY HIGHLIGHT: dragon fruit milk shake