തൈറോയ്ഡ് ഗ്രന്ഥി മനുഷ്യശരീരത്തിലെ ഒരു പ്രധാന അന്തഃസ്രാവി ഗ്രന്ഥിയാണ്, ചിത്രശലഭത്തിന്റെ ആകൃതിയിൽ കഴുത്തിന്റെ മുൻഭാഗത്ത് ശബ്ദനാളത്തിനു താഴെയായി സ്ഥിതിചെയ്യുന്നു. ഈ ഗ്രന്ഥി തൈറോക്സിൻ (T₄), ട്രൈയോഡോതൈറോണിൻ (T₃) എന്നീ ഹോർമോണുകൾ ഉൽപ്പാദിപ്പിച്ച് ശരീരത്തിന്റെ ഉപാപചയ നിരക്ക് നിയന്ത്രിക്കുന്നു.
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ തകരാറുകൾ സംഭവിക്കുമ്പോൾ, ഹൈപ്പോതൈറോയിഡിസം (ഹോർമോൺ കുറവ്) അല്ലെങ്കിൽ ഹൈപ്പർതൈറോയിഡിസം (ഹോർമോൺ അധികം) പോലുള്ള അവസ്ഥകൾ ഉണ്ടാകാം. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം ശരിയായ നിലയിൽ നിലനിർത്താൻ ആരോഗ്യകരമായ ഭക്ഷണക്രമം, സമ്മർദ്ദ നിയന്ത്രണം, മരുന്നുകളുടെ ശരിയായ ഉപയോഗം എന്നിവ നിർണായകമാണ്.
പ്രധാനമായും രണ്ടു തരത്തിലുളള തൈറോയ്ഡ് തകരാറുകളാണ് കണ്ടു വരുന്നത്. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം.
തൈറോയ്ഡ് രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒന്ന്…
പഴങ്ങളും പച്ചക്കറികളും ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൈപ്പോ തൈറോയിഡിസം തടയാന്‍ ഏറ്റവും നല്ലതാണ് പഴങ്ങളും പച്ചക്കറികളും. പച്ചക്കറികളില്‍ ധാരാളം അയഡിന്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ നാരുകള്‍ ധാരാളമടങ്ങിയ ഇലക്കറികളും പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കുന്നതും തൈറോയിഡ് രോഗികള്‍ക്ക് നല്ലതാണ്.
രണ്ട്…
ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയിഡിസത്തിന് കാരണം. ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് വെളിച്ചെണ്ണ. അതിനാല്‍ ഹൈപ്പര്‍ തൈറോയിഡിസമുളളവര്‍ വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
മൂന്ന്…
തൈറോയ്ഡ് രോഗികള്‍ ഗ്രീന്‍ ടീ കുടിക്കുന്നത് ഏറെ നല്ലതാണ്. രോഗപ്രതിരോധ ശക്തി കൂട്ടാന്‍ ഇത് സഹായിക്കും.
നാല്…
അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങളാണ് തൈറോയിഡ് രോഗികള്‍ പ്രധാനമായും കഴിക്കേണ്ടത്. അയഡിന്‍ ധാരാളം അടങ്ങിയ കടല്‍ ഭക്ഷണം, മത്സ്യം എന്നിവ കഴിക്കുക.
അഞ്ച്…
മുട്ടയുടെ മഞ്ഞക്കരുവിൽ സെലിനിയവും അയഡിനും ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആറ്….
പാൽ, വെണ്ണ, തൈര് തുടങ്ങിയ പാൽ ഉത്‌പന്നങ്ങളെല്ലാം കഴിക്കാം..
ഏഴ്…
വെള്ളം ധാരാളമായി കുടിക്കാം. ദിവസവും രണ്ടു ലിറ്ററെങ്കിലും വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്.
content highlight: foods-to-boost-thyroid-function