ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ കാവസാക്കി വേർസിസ് 1100 ന്റെ പുതിയ മോഡൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങി. 12.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് ഈ കാവസാക്കി ബൈക്ക് വിപണിയിൽ എത്തിയിരിക്കുന്നത്. മുമ്പത്തേതിനേക്കാൾ ഈ ബൈക്കിന്‍റെ എഞ്ചിൻ ശേഷി കമ്പനി അൽപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്. ബൈക്കിലെ അപ്‌ഡേറ്റിന് ശേഷവും കമ്പനി ഈ മോട്ടോർസൈക്കിളിന്‍റെ വില കുറച്ചിട്ടുണ്ട്. കാവസാക്കി വേഴ്‌സിസ് 110 ന്റെ വില മുൻ മോഡലിനെ അപേക്ഷിച്ച് വില ഒരു ലക്ഷം രൂപ കുറവാണ്.
കാവസാക്കി വേഴ്‌സിസ് 110 ആഗോള വിപണിയിൽ ബേസ് ട്രിം, എസ്, എസ്ഇ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വരുന്നത്. എന്നാൽ ഈ ബൈക്കിന്റെ സ്റ്റാൻഡേർഡ് പതിപ്പ് മാത്രമേ ഇന്ത്യയിൽ ലഭ്യമാകൂ. ഈ ഇരുചക്രവാഹനത്തിൽ ആളുകൾക്ക് കളർ ഓപ്ഷൻ ഇല്ല. മെറ്റാലിക് ഡയാബ്ലോ ബ്ലാക്ക് നിറത്തിനൊപ്പം മെറ്റാലിക് മാറ്റ് ഗ്രാഫീൻ സ്റ്റീൽ ഗ്രേ നിറത്തിലും ബൈക്ക് ലഭ്യമാണ്. ബൈക്കിന്റെ എഞ്ചിൻ ശേഷി വർദ്ധിപ്പിച്ചതല്ലാതെ, സവിശേഷതകളിൽ കാവസാക്കി വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
കാവസാക്കിയുടെ ഈ പുതിയ മോഡലിൽ 1099 സിസി, ലിക്വിഡ്-കൂൾഡ്, ഇൻലൈൻ 4-സിലിണ്ടർ, ഡിഒഎച്ച്‍സി എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു. ഈ കാവസാക്കി ബൈക്കിന്റെ എഞ്ചിൻ ശേഷി വർദ്ധിച്ചതിനാൽ, ബൈക്കിന്റെ ശക്തിയും വർദ്ധിച്ചു. 9,000 rpm-ൽ 118 bhp പവർ ഉത്പാദിപ്പിച്ചിരുന്ന എഞ്ചിൻ ഇപ്പോൾ 133 bhp പവർ ഉത്പാദിപ്പിക്കുന്നു. ബൈക്കിലെ ഈ എഞ്ചിൻ 7,600 rpm-ൽ 112 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ മോട്ടോർസൈക്കിളിന്റെ എഞ്ചിനിൽ 6-സ്പീഡ് റിട്ടേൺ ഷിഫ്റ്റ് ട്രാൻസ്‍മിഷനും ഘടിപ്പിച്ചിരിക്കുന്നു. ഈ ബൈക്കിന് 21 ലിറ്റർ ഇന്ധന ശേഷിയുള്ള ടാങ്കുണ്ട്.
വെർസിസ് 1100-ൽ ഉൾപ്പെടുത്തിയിരിക്കുന്ന സവിശേഷതകളിൽ പൂർണ്ണ എൽഇഡി ലൈറ്റിംഗ്, ക്രമീകരിക്കാവുന്ന വിൻഡ്‌സ്‌ക്രീൻ, ഹാൻഡിൽബാറിൽ ഘടിപ്പിച്ച യുഎസ്ബി-സി സോക്കറ്റ്, ഇലക്ട്രോണിക് ക്രൂയിസ് കൺട്രോളിന്റെ സാന്നിധ്യം എന്നിവ ഉൾപ്പെടുന്നു. മാത്രമല്ല കാവസാക്കി കോർണർ മാനേജ്‌മെന്റ് ഫംഗ്ഷൻ, ഒരു ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ്, ഒരു ട്രിപ്പിൾ-മോഡ് കാവസാക്കി ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇലക്ട്രോണിക് ത്രോട്ടിൽ വാൽവുകൾ, ഒന്നിലധികം പവർ മോഡുകൾ, ഇക്കോ റൈഡിംഗ് സൂചനകൾ, കാവസാക്കി ഇന്റലിജന്റ് ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം എന്നിവയുൾപ്പെടെ നിരവധി നൂതന സാങ്കേതികവിദ്യകൾ റൈഡറെ സഹായിക്കുന്നതിനായി സംയോജിപ്പിച്ചിരിക്കുന്നു.
content highlight: kawasaki-versys-1100-launched-in-india