Kerala

ആറ്റുകാൽ പൊങ്കാല; പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ല കളക്ടർ – attukal pongala

മാർച്ച് 13ന് തിരുവനന്തപുരം ജില്ലയിൽ ജില്ലാകളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല നടക്കുന്ന മാർച്ച് 13ന് തിരുവനന്തപുരം ജില്ലയിൽ ജില്ലാകളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി അറിയിച്ചു.

മാര്‍ച്ച് 5 മുതല്‍ 14 വരെയാണ് പൊങ്കാല ഉത്സവം നടക്കുന്നത്. മാർച്ച് 13നാണ് പൊങ്കാല. അന്നേദിവസം, തിരുവനന്തപുരം നഗരപരിധിയില്‍ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. മാർച്ച് 9ന് നടൻ ജയറാമിന്റെ നേതൃത്വത്തിൽ പഞ്ചാരി മേളം ക്ഷേത്രനടയിൽ നടക്കും.

STORY HIGHLIGHT: attukal pongala