കോഴിക്കോട് കൊയിലാണ്ടിയില്‍ ബസ് ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് പരാതി. ബൈക്കിന് ബസ് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് തര്‍ക്കമുണ്ടായതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. കൊയിലാണ്ടി സ്വദേശിയായ അമല്‍ജിത്തിനാണ് മര്‍ദ്ദനമേറ്റത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിന്റെ ഡ്രൈവിങ് സീറ്റിലേക്ക് നാല് പേര്‍ അതിക്രമിച്ച് കയറി ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോൾ കണ്ണില്‍ മണ്ണ് വാരിയിട്ടെന്നും അമല്‍ജിത്ത് നൽകിയ പരാതിയില്‍ പറയുന്നു. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHT: private bus driver attacked