വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി സ്പിരിറ്റ് എയർലൈൻസ്. വസ്ത്രധാരണം, ടാറ്റൂ ആർട്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് പുതിയ നിയമങ്ങൾ. ഈ നിയമങ്ങൾ ജനുവരി 22 മുതൽ നിലവിൽ വരികയും ചെയ്തിരുന്നു. ലാറ്റിൻ അമേരിക്ക, കരീബിയൻ ദ്വീപുകൾ, അമേരിക്ക തുടങ്ങിയ മേഖലകളിൽ മാത്രം സർവീസ് നടത്തുന്ന ഒരു എയർലൈൻസ് കമ്പനിയാണ് സ്പിരിറ്റ് എയർലൈൻസ്.
കുറഞ്ഞ ദൂരത്തിലേക്കുള്ള യാത്രകൾ ആയതിനാൽ നിരവധി യാത്രക്കാർ ഈ കമ്പനിയെ ആശ്രയിക്കാറുണ്ട്. അവർക്കായി കമ്പനി പുറത്തിറക്കിയ പുതിയ യാത്രാ മാനദണ്ഡങ്ങൾ ഇങ്ങനെയാണ്. മാന്യമായ വസ്ത്രധാരണമാണ് കമ്പനി ആദ്യം ആവശ്യപ്പെടുന്നത്. ഓവർ ഫാഷനബിൾ ആയ, ശരീരം മൂടാത്തതരം വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് വിമാനത്തിൽ കയറാൻ സാധിക്കില്ല. സ്വകാര്യ ഭാഗങ്ങൾ കാണുന്ന തരത്തിലുള്ള വസ്ത്രങ്ങൾ പറ്റില്ല.
ഇങ്ങനെ വസ്ത്രം ധരിച്ചുവന്നവരെ കമ്പനി നേരത്തെയും പുറത്താക്കിയിരുന്നു. മറ്റൊരു പ്രശ്നമായി കമ്പനി പറയുന്നത് ടാറ്റൂ ആർട്ടിനെയാണ്. അശ്ലീലമായ തരത്തിലുള്ള ടാറ്റൂകൾ ചെയ്ത് വിമാനത്തിൽ കയറാൻ യാത്രക്കാരന് അനുവാദമില്ല. വിമാനത്തിൽ അലങ്കോലമുണ്ടാക്കുക, മറ്റുള്ളവർ ഉപദ്രവിക്കുക, ലഹരി ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാൻ തയ്യാറാകാതെ ഇരിക്കുക തുടങ്ങിയ കാര്യങ്ങളും പുറത്താക്കലിലേക്ക് നയിക്കും. ഇത് കൂടാതെ വിമാനജീവനക്കാരുടെ ജോലി തടസ്സപെടുത്തിയാലും യാത്രക്കാരൻ വിമാനത്തിൽ നിന്ന് ഇറങ്ങേണ്ടിവരും.
STORY HIGHLIGHTS: airline company new rules on boarding at their flights