Environment

എന്തുകൊണ്ടാണ് കിണറുകള്‍ക്ക് വൃത്താകൃതി, അതിന് പിന്നിലും കാരണമുണ്ട് | Why are wells round and there is a reason behind it

മണ്ണിന്റെ അളവ് കുറയുന്നതിനൊപ്പം നമ്മുടെ അധ്വാനവും കുറയുന്നു

ലോകത്തെവിടെയും കിണറുകള്‍ക്ക് ഒരു പ്രത്യേകതയുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ. അതായത് അവയെല്ലാം വൃത്താകൃതിയിലാകും നിര്‍മ്മിച്ചുണ്ടാകുക. എന്താണ് ഇതിന് പിന്നില്‍. ഒരു പ്രത്യേക കാരണമുണ്ടോ. ഉണ്ടെന്നത് തന്നെയാണ് വാസ്തവം. അതിലൊന്നാമത്തേത് അധികം അധ്വാനിക്കാതെ വെള്ളം തരുന്നുവെന്നുള്ളതാണ്. കാരണം ഈ ആകൃതിയില്‍ കുഴിക്കുമ്പോള്‍ കഠിനമായി അധ്വാനിച്ച് കൂടുതല്‍ മണ്ണ് നീക്കം ചെയ്യേണ്ടി വരാറില്ല.

മണ്ണിന്റെ അളവ് കുറയുന്നതിനൊപ്പം നമ്മുടെ അധ്വാനവും കുറയുന്നു. അതിനോടൊപ്പം സമയപരിധിക്കുള്ളില്‍ അത് തീര്‍ക്കാനും കഴിയുന്നു.എന്നാല്‍ ഇത് മാത്രമല്ല കിണറുകള്‍ വൃത്താകൃതിയിലാകാനുള്ള കാരണം. അതിന് പിന്നില്‍ ഒരു ശാസ്ത്രീയ വസ്തുത കൂടിയുണ്ടെന്ന് മനസ്സിലാക്കണം. അതായത് ഒരു കിണര്‍ ചതുരാകൃതിയിലാണെന്ന് സങ്കല്‍പ്പിക്കുക. അതിന്റെ നാല് മൂലകളിലേക്ക് ജലത്തിന്റെ സമ്മര്‍ദ്ദം കേന്ദ്രീകരിക്കപ്പെടുന്നു.

ഈ ശക്തി ക്രമേണ അതിന്റെ ഘടനയെ തന്നെ ദുര്‍ബലപ്പെടുത്തുകയും അത് ഇടിയാന്‍ കാരണമാകുകയും ചെയ്യുന്നു എന്നാല്‍ വൃത്താകാരത്തിലുള്ള കിണറിന്റെ ഭിത്തികളില്‍ തുല്യമായാണ് ഈ മര്‍ദ്ദം അനുഭവപ്പെടുന്നത് അത് കൂടുതല്‍ കാലം നിലനില്‍ക്കുന്നു.

STORY HIGHLIGHTS: why-are-wells-round-and-there-is-a-reason-behind-it