വളർത്തുമൃഗങ്ങൾക്ക് വൻ ഫോളോവേഴ്‌സും ആരാധകരും ഉള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ആസ്തിയുള്ള പൂച്ചയെ കുറിച്ച് കേട്ടിട്ടുണ്ടോ ? . ഏകദേശം 100 മില്യാൺ ഡോളറാണ് ആസ്തി. ഡോളർ എന്ന് പറഞ്ഞാൽ ഏകദേശം 839,000 കോടി രൂപ. നള എന്നാണ് ഈ പൂച്ചയുടെ പേര്. ഈ പൂച്ച എങ്ങനയൊണ് ഇത്ര സമ്പന്നയായത്..? ലോകത്തിലെ ഏറ്റവും ധനികയായ പൂച്ചയെക്കുറിച്ച് കൂടുതലറിയാം. യുഎസ്എയിലെ കാലിഫോർണിയയിലാണ് പൂച്ചയുടെ താമസം. ഒരു സയാമീസ്-ടാബി മിക്‌സ് പൂച്ചയാണ് നള. ഇന്ന് 840 കോടി രൂപ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും സമ്പന്നയായ നളയെ 2010-ൽ ഒരു അഭയകേന്ദ്രത്തിൽ നിന്ന് ആണ് ഉടമ വാരിസിരി മേത്തചിട്ടിഫാൻ ദത്തെടുത്തത്.
2012 ൽ വാരിശിരി നളയുടെ ആകർഷകമായ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കിടാൻ തുടങ്ങിയതോടെയാണ് അവളുടെ പ്രശസ്തിയിലേക്കുള്ള ഉയർച്ച ആരംഭിച്ചത് .ഇൻസ്റ്റഗ്രാമിൽ 4.5 മില്യണിലധികം ഫോളോവേഴ്സാണ് ഇന്ന് നളക്ക് ഉള്ളത്. ഒരു പോസ്റ്റിനു വാങ്ങുന്നത് 13 ലക്ഷം രൂപ ആണ്. ബ്രാൻഡഡ് മെർച്ചൻഡൈസ്, പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധീകരിച്ച ഒരു ഇ-ബുക്ക്, ‘ലവ് നല’ എന്ന പ്രീമിയം ക്യാറ്റ് ഫുഡ് ബ്രാൻഡ് എന്നിങ്ങനെ ഉള്ള ബിസിനസ്സുകളിലൂടെ വേറെയും വരുമാനം. നളയുടെ ഇന്നത്തെ ആസ്തി 840 കോടി രൂപ ആണ്. നളയുടെ വൻ ജനപ്രീതിയിലൂടെ 2017-ൽ വളർത്തുമൃഗങ്ങളുടെ വിഭാഗത്തിൽ ഫോബ്സ് പട്ടികയിൽ ഇടം നേടി.ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള പൂച്ച എന്ന ബഹുമതിയ്ക്ക് പിന്നാലെ നലയെ തേടി ഗിന്നസ് വേൾഡ് റെക്കോർഡും എത്തി.
ഇൻസ്റ്റാഗ്രാമിന് പുറമെ, ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നളയ്ക്ക് പ്രൊഫൈലുകളുണ്ട്. മൃഗക്ഷേമത്തിനായുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും ചാരിറ്റികൾക്കായി ഫണ്ട് സ്വരൂപിക്കുന്നതിനും അവരുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു. ദി ലയൺ കിംഗ്’ എന്ന ചിത്രത്തിലെ സിംബയുടെ ഉറ്റ സുഹൃത്തിന്റെ പേരിലാണ് നളയ്ക്ക് പേരിട്ടതെന്ന് ഉടമ വാരിസിരി പറഞ്ഞു. പൂച്ച മാത്രമല്ല…. സമ്പന്നയായ നായയും ഉണ്ട്. ഗുന്തൻ ആറാമനാണ് ഈ സമ്പന്നയായ നായ. 3356 കോടി രൂപയാണ് നായയുടെ ആസ്തി. 1992ൽ കോർലോട്ട ലിബെൻസ്റ്റീൻ എന്ന കോടീശ്വരിയായ സ്ത്രീ തന്റെ മകന്റെ മരണശേഷം സമ്പാദ്യം നൽകാൻ അനന്തരാവകാശികൾ ഇല്ലാത്തത് കൊണ്ട് തന്റെ വളർത്തുനായയായ ഗുന്തർ കകകന്റെ പേരിൽ 80 മില്ല്യൺ ഡോളർ എഴുതിവെച്ചു. ഒപ്പം സുഹൃത്തിന്റെ മകനായ മൗറിസിയോ മിയാനെ നായയെ നോക്കാനുള്ള എല്ലാ ചുമതലയും ഏൽപ്പിക്കുകയും ചെയ്തു.
STORY HIGHLIGHTS: 840 crores in assets; The richest cat millionaire in the world |