കണ്ണൂർ ധർമ്മടത്ത് ഭർത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. പാറപ്രം സ്വദേശി മഹിജയ്ക്കാണ് പരിക്കേറ്റത്. ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. മഹിജ ജോലി കഴിഞ്ഞു വരുന്നതിനിടെ വഴിയിൽ തടഞ്ഞു നിർത്തിയായിരുന്നു ഭർത്താവ് ആക്രമിച്ചത്.
നെഞ്ചിനും വയറിനും ആണ് മഹിജയ്ക്ക് കുത്തേറ്റത്. ഓടിക്കൂടിയ ആളുകളാണ് മഹിജയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം.
STORY HIGHLIGHT: husband stabbed wife