കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് ചികിത്സയിലിരുന്ന മൂന്ന് വയസ്സുകാരി മരിച്ചു. കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും കുട്ടി മരിക്കാൻ കാരണം ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര ചികിത്സാപിഴവ് ആണെന്നും ആരോപണവുമായി കുട്ടിയുടെ ബന്ധുക്കൾ. കട്ടപ്പന സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ചത്.
ഒരാഴ്ച്ച മുൻപാണ് കുട്ടിയെ വയറുവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചത്. എന്നാൽ അന്ന് കുട്ടിക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ ഡോക്ടർ മരുന്ന് നൽകി വീട്ടിൽ വിടുകയായിരുന്നു. എന്നാൽ രോഗം കടുത്തതോടെ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. എന്നാൽ അതിന് ശേഷവും കുട്ടിക്ക് കൃത്യമായി ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ആരോഗ്യാവസ്ഥ മോശമായ കുട്ടിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു എങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.
STORY HIGHLIGHT: kottayam medical college