ഉണക്കമുന്തിരി വെള്ളത്തിൽ കുതിര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ വെള്ളത്തിന് പകരം ഉണക്കമുന്തിരി ഇനി പാലില്‍ കുതിര്‍ത്തു കഴിക്കാം. കിസ്മിസ് ദൂധ് ആരോഗ്യത്തിന് ഇരട്ടി ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
പവര്‍ഫുള്‍ കോംമ്പിനേഷന്‍
ഉണക്കമുന്തിരിയുടെയും പാലിന്‍റെയും പോഷകങ്ങള്‍ കൂടിച്ചേരുന്നത് കിസ്മിസ് ദൂധിന്‍റെ പോഷകമൂല്യം വര്‍ധിപ്പിക്കുന്നു. ഉണക്കമുന്തിരിയില്‍ ധാരാളം ആന്റി-ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ പാലില്‍ കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
പോഷകസമൃദ്ധമാണ് കിസ്മിസ് ദൂധ്
പ്രതിരോധശേഷി മെച്ചപ്പെടുത്താനും ദഹനത്തിനും മികച്ചതാണ് കിസ്മിസ് ദൂധ്. ഉണക്കമുന്തിരിയില്‍ അടങ്ങിയ നാരുകളും പാലില്‍ അടങ്ങിയ പ്രോബയോട്ടിക്‌സും കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഈ കോംമ്പോ നല്ലതാണ്. ഇതില്‍ അടങ്ങിയ വിറ്റാമിന്‍ സിയും ധാതുക്കളും ആന്റി-ഓക്‌സിഡന്റുകളും പിഗ്മെന്റേഷന്‍ കുറയ്ക്കാനും ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു.
ഉറക്കമില്ലായ്മ പരിഹരിക്കാൻ കിസ്മിസ് ദൂധ്
ഉറക്കമില്ലായ്മ പരിഹരിക്കാനും ഇത് മികച്ചതാണ്. കൂടാതെ ഇതില്‍ അടങ്ങിയ പൊട്ടാസ്യവും ആന്റിഓക്‌സിഡന്റുകളും ഉയര്‍ന്നരക്തസമ്മര്‍ദം കുറയ്ക്കാനും കൊളസ്‌ട്രോള്‍ ക്രമീകരിക്കാനും സഹായിക്കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. എല്ലുകളുടെ ബലം വര്‍ധിപ്പിക്കാനും ഊര്‍ജ്ജനില മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
കിസ്മിസ് ദൂധ് എങ്ങനെ തയ്യാറാക്കാം
ഒരു പിടി ഉണക്കമുന്തിരി ചെറുചൂടു പാലില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ കുതിര്‍ത്തു വെയ്ക്കാം. ശേഷം മുന്തിരി നന്നായി വികസിച്ചു വരും. ഇത് രാത്രി കിടക്കുന്നതിന് മുന്‍പ് കുടിക്കാം.
CONTENT HIGHLIGHT: RAISINS