Food

ബ്രേക്ഫാസ്റ്റിന് എളുപ്പത്തിൽ തയ്യാറാക്കാം നീർ ദോശ

ബ്രേക്ഫാസ്റ്റിന് എളുപ്പത്തിൽ നീർ ദോശ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാം. റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • അരിപ്പൊടി -1കപ്പ്‌ (ഇടിയപ്പം അല്ലെങ്കിൽ പത്തിരിപ്പൊടി)
  • തേങ്ങ തിരുമ്മിയത് -1/2 കപ്പ്‌
  • വെള്ളം – 1 1/2 മുതൽ 2 കപ്പ്‌ വരെ ആകാം
  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം അരിപ്പൊടി 1കപ്പ്‌ വെള്ളം ഒഴിച്ച് നന്നായി കട്ട ഇല്ലാതെ ഇളക്കുക. അതിനു ശേഷം മിക്സിയിൽ അരിപ്പൊടി മിശ്രിതം, തേങ്ങ, ഉപ്പ് എന്നിവ ചേർത്ത് ബാക്കി വെള്ളവും ചേർത്ത് നന്നായി പത വരുന്നത് വരെ അടിച്ചെടുക്കുക. അതിനു ശേഷം ഒരു പാൻ വെച്ചു വളരെ കനം കുറച്ചു ദോശ ചുട്ടെടുക്കുക. ഈ ദോശ മറിച്ചിടരുത്. നീർദോശ റെഡി.