Food

കയ്പ്പില്ലാതെ ഒരു പാവയ്ക്ക തോരൻ ഉണ്ടാക്കിയാലോ?

ഉച്ചയ്ക്ക് ഊണിന് കിടിലൻ സ്വാദിൽ ഒരു പാവയ്ക്ക തോരൻ ഉണ്ടാക്കിയാലോ? തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • പാവയ്ക്ക – 2 കപ്പ്
  • ബീന്‍സ് – 1 കപ്പ്
  • കാരറ്റ് – 1 കപ്പ്
  • കടുക് – 1 ടീസ്പൂണ്‍
  • ജീരകം – 1 ടീസ്പൂണ്‍
  • ഉള്ളി – 1 കപ്പ്
  • പച്ചമുളക് – 1-2
  • വെളുത്തുള്ളി – 2
  • കറിവേപ്പില
  • തേങ്ങാ – 1 കപ്പ്
  • ചതച്ച മുളക് – 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

പാത്രത്തില്‍ എണ്ണയൊഴിച്ചു കടുകുപൊട്ടിക്കണം. അതില്‍ ജീരകം മൂപ്പിച്ചു ഉള്ളിയും പച്ചമുളകും വെളുത്തുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റണം. ഇതില്‍ തേങ്ങയും ചതച്ച മുളകും ചേര്‍ത്തിളക്കി അരിഞ്ഞ പാവക്കയും ബീന്‍സും ക്യാരറ്റും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് പാത്രം അടച്ചുവച്ചു വേവിക്കണം.