Tech

വണ്‍പ്ലസ് ഓപ്പണ്‍ 2 ഈ വര്‍ഷം പുറത്തിറങ്ങില്ല; കാരണം | OnePlus OPEN2

വണ്‍പ്ലസിന്റെ ഫോള്‍ഡബിളായ വണ്‍പ്ലസ് ഓപ്പണ്‍ 2 ഈ വര്‍ഷം പുറത്തിറങ്ങില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

വണ്‍പ്ലസ് ഫോണ്‍ പ്രേമികള്‍ക്ക് വന്‍ നിരാശയേകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വണ്‍പ്ലസിന്റെ ഫോള്‍ഡബിളായ വണ്‍പ്ലസ് ഓപ്പണ്‍ 2 ഈ വര്‍ഷം പുറത്തിറങ്ങില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വണ്‍പ്ലസ് ഓപ്പണ്‍ 2 2025ല്‍ പുറത്തിറങ്ങില്ലെന്ന് കമ്പനി സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം വണ്‍പ്ലസ് ഓപ്പണ്‍ 2 ഫോള്‍ഡബിള്‍ പുറത്തിറക്കില്ലെന്ന് കമ്മ്യൂണിറ്റി പോസ്റ്റില്‍ വണ്‍പ്ലസ് വ്യക്തമാക്കി.

2023ലാണ് വണ്‍പ്ലസ് അതിന്റെ ആദ്യ തലമുറ ഫോള്‍ഡബിളായ വണ്‍പ്ലസ് ഓപ്പണ്‍ പുറത്തിറക്കിയത്. ഇതിന്റെ വിജയത്തേ തുടര്‍ന്ന് അപെക്‌സ് വേരിയന്റ് 2024ല്‍ ലോഞ്ച് ചെയ്തു. ഏറ്റവും നവീനവും പുതിയ ബെഞ്ചുമാര്‍ക്ക് സൃഷ്ടിക്കുന്നതുമായ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുകയാണ് ലക്ഷ്യം. അതിനാല്‍ വണ്‍പ്ലസ് ഓപ്പണ്‍ 2വിന്റെ ലോഞ്ച് 2025ല്‍ വേണ്ട എന്ന് തീരുമാനമെടുത്തു.-വണ്‍പ്ലസ് അധികൃതര്‍ ബ്ലോഗ് പോസ്റ്റില്‍ വിശദീകരിച്ചു.

content highlight: OnePlus OPEN2