തമിഴ്നാട്ടിൽ യുവാവ് രണ്ട് മക്കളെ വെട്ടിക്കൊന്നു. സേലം കൃഷ്ണപുരത്താണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യയും ഒരു മകളും ചികിത്സയിൽ കഴിയുകയാണ്. മരിച്ചത് വിദ്യാധരണി (13) അരുൾ പ്രകാശ് (5) എന്നിവരാണ്. പ്രതി അശോക് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഭാര്യ തവമണിയും (38), മകൾ അരുൾ കുമാരിയും(10) ആണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. കൊലപാതകത്തിന് പിന്നിലെന്താണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.