Food

എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാം ബീഫ് സ്റ്റൂ

ബീഫ് വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ഇതാ ഒരു കിടിലൻ ബീഫ് സ്റ്റൂ റെസിപ്പി. എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • ഉരുളന്‍ കിഴങ്ങ് -രണ്ടു എണ്ണം
  • ക്യാരറ്റ് -രണ്ടു എണ്ണം
  • പട്ട – നാല് എണ്ണം
  • തക്കോലം- നാല് എണ്ണം
  • കുരുമുളക്-ഒരു ഡിസേര്‍ട്ട് സ്പൂണ്‍
  • ഏലക്ക-രണ്ടു എണ്ണം
  • കരയാപ്- രണ്ടു എണ്ണം
  • സവാള -രണ്ടു എണ്ണം
  • ഇഞ്ചി -ഒരു കഷണം
  • വേപ്പില -രണ്ടു ഇതള്‍
  • വെള്ളുള്ളി -അഞ്ചു അല്ലി
  • പച്ചമുളക് -അഞ്ചു എണ്ണം
  • തേങ്ങ- ഒന്നാം പാൽ, രണ്ടാം പാൽ, മൂന്നാം പാൽ
  • എണ്ണാ-ആവശ്യത്തിന്, ഉപ്പ് – ആവശ്യത്തിന്
  • നട്ട്സ്‌- പത്തെണ്ണം
  • കിസ്മിസ് -പത്തു എണ്ണം
  • നെയ്യ്‌ -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ്‌ ഉപ്പിട്ട് വേവിച്ചു വെക്കുക, ഉരുളകിഴങ്ങും ക്യാരറ്റും കഷങ്ങള്‍ ആക്കി വേവിച്ചു എടുക്കുക. എണ്ണയില്‍ സവാള, പച്ചമുളക്, വേപ്പില, ഇഞ്ചി , വെളുത്തുള്ളി ഇവ ചേര്‍ത്ത് എണ്ണയില്‍ വഴറ്റുക. അതിലേക്ക് കുരുമുകളകും, പട്ട, തക്കോലം, ഏലക്ക, കരയന്ബ്, എല്ലാം കൂടി ചതച്ച അരപ്പ് അതില്‍ ഇട്ടു പച്ചമണം മാറ്റി ഇടുക്കുക. അതിലേക്ക് തേങ്ങയുടെ ഇടപാല്‍ ഒഴിക്കുക .അതിലേക്കു ഇറച്ചിയും ഉരുളനും ക്യാരറ്റും ഇടുക.

ചെറുതായി തിളച്ച ശേഷം അതിലേക്ക് ഒന്നാം പാല്‍ ഒഴിച്ച് അതില്‍ ആവി വരുമ്പോള്‍ ഇറക്കണം ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക,അതിലേക്ക നെയ്യില്‍ വറുത്തു കോരിയ നട്ട്സും കിസ്മിസും കൂടി ചേര്‍ക്കുക.