Recipe

ചൂട് ചായയോടൊപ്പം ഒരു സ്‌പെഷ്യല്‍ മുളക് ബജി ആയാലോ?

വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു സ്‌പെഷ്യല്‍ മുളക് ബജി ആയാലോ? എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • ബജി മുളക്- 4 എണ്ണം

പൊട്ടറ്റോ സ്റ്റഫിങ്ങിന്

  • കിഴങ്ങ്- 2 എണ്ണം
  • സവാള- ഒന്ന്
  • പച്ചമുളക്- ഒന്ന്
  • മഞ്ഞള്‍ പൊടി- 1 ടീസ്പൂണ്‍
  • ഉപ്പ്- ആവശ്യത്തിന്
  • വെളിച്ചെണ്ണ- ആവശ്യത്തിന്
  • കടുക്- ആവശ്യത്തിന്

കടലമാവ് മുക്കി പൊരിക്കാന്‍ ആവശ്യമായ ചേരുവകൾ

  • കടലമാവ്- ഒരു കപ്പ്
  • ടൊമാറ്റോ സോസ്- രണ്ടു ടേബിള്‍സ്പൂണ്‍
  • കായ പൊടി- ഒരു നുള്ള്
  • ഉപ്പ്- ആവശ്യത്തിന്
  • വെള്ളം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം കിഴങ്ങ് നാലായി മുറിച്ച് പുഴുങ്ങി എടുക്കണം. അതിനുശേഷം തൊലി കളഞ്ഞു ഉടച്ചെടുക്കണം. പിന്നീട് ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കാം. ഇനി സവാളയും പഴമുളകും വഴറ്റാം. മഞ്ഞള്‍ പൊടി ചേര്‍ക്കാം. ഇനി കിഴങ്ങ് ചേര്‍ത്ത് ഡ്രൈ ആയിട്ട് ഇളക്കിയെടുക്കാം.

കടലമാവും മറ്റ് ചേരുവകളും വെള്ളത്തില്‍ കലക്കിവെയ്ക്കണം. ഇത് ഒത്തിരി അയഞ്ഞുപോകരുത്. ബജി മുളകിന്റെ അറ്റം മുറിച്ചുമാറ്റണം. പിന്നീട് കുരു എല്ലാം കളയണം. ശേഷം പൊട്ടറ്റോ സ്റ്റഫിങ് നിറയ്ക്കണം. ഇനി ഇതു കടലമാവില്‍ മുക്കി വറുത്തു കോരാം. സൂപ്പര്‍ സോഫ്റ്റ് സ്‌പെഷ്യല്‍ മുളക് ബജി തയ്യാര്‍.