ഉണക്കമീൻ ചമ്മന്തി തയ്യാറാക്കുന്ന വിധം നോക്കാം
ചേരുവകൾ
ചുവന്നുള്ളി
സവാള
മാന്തൾ
വെളിച്ചെണ്ണ
കറിവേപ്പില
മുളകുപൊടി
വറ്റൽമുളക്
ഉപ്പ്
വാളൻപുളി
ഉണക്കമീൻ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
അതിലേയ്ക്ക് ചുവന്നുള്ളി ചേർത്തു വഴറ്റാം.
ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോൾ സവാള ചെറുതായി അരിഞ്ഞും ചേർക്കാം.
അതിലേയ്ക്ക് കറിവേപ്പില, വറ്റൽമുളക് ചതച്ചത്, മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കാം.
വാളൻപുളി കുതിർത്ത വെള്ളവും ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ശേഷം എണ്ണയിൽ വറുത്തെടുത്ത ഉണക്കമീൻ നന്നായി ചതച്ചു ചേർക്കാം.
ഇളക്കി യോജിപ്പിച്ച് അടുപ്പണയ്ക്കാം.
ചൂടോടെ ചോറിനൊപ്പം കഴിക്കൂ.
content highlight: dried-fish-chutney-recipe