രസപ്പൊടി എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം.
ചേരുവകൾ
മല്ലി- 3/4 കപ്പ്
വറ്റൽമുളക്- 20
തുവരപരിപ്പ്- 1/4 കപ്പ്
കടലപരിപ്പ്- 1/4 കപ്പ്
കുരുമുളക്- 3
ജീരകം- 3 ടേബിൾസ്പൂൺ
കായം- 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് വറ്റൽമുളക്, തുവരപരിപ്പ്, കടലപരിപ്പ് എന്നിവ വറുത്തെടുക്കാം.
അതു മാറ്റി കുരുമുളക് മല്ലി എന്നിവ വറുത്തു മാറ്റാം.
അതേ പാനിലേയ്ക്ക് ജീരകം ചേർത്ത് വറുക്കാം. വറുത്തെടുത്തവയെല്ലാം നന്നായി പൊടിക്കാം.
അത് ഈർപ്പം കടക്കാത്ത വൃത്തിയുള്ള പാത്രത്തിലേയ്ക്കു മാറ്റാം. രസപ്പൊടി തയ്യാറായിരിക്കുന്നു.
ഇത് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.
content highlight: rasam-powder-easy-recipe