Recipe

പച്ചമാങ്ങ കിട്ടിയാൽ കൊതിപ്പിക്കുന്ന രുചിയിൽ മിഠായി തയ്യാറാക്കാം | raw-mango-candy-easy-recipe

ചേരുവകൾ

പച്ചമാങ്ങ
പഞ്ചസാര
നാരങ്ങാനീര്

തയ്യാറാക്കുന്ന വിധം

  • പച്ചമാങ്ങ കഴുകി തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുക്കാം.
  • അത് തിളപ്പിച്ച വെള്ളത്തിൽ മൂന്ന് മിനിറ്റ് വേവിക്കാം. അതിലേയ്ക്ക് നാരങ്ങാ നീര് കൂടി ചേർക്കാം.
  • അടുപ്പണച്ച് വെള്ളം അരിച്ചു മാറ്റാം. മാങ്ങ കഷ്ണങ്ങളിലേയ്ക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കാം.
  • പഞ്ചസാര അലിഞ്ഞതിനു ശേഷം മാങ്ങ കഷ്ണങ്ങൾ ഉണക്കാൻ വയ്ക്കാം.
  • വെയിലത്തു വച്ച് ഉണക്കിയെടുത്ത മാങ്ങ കഷ്ണങ്ങൾ വൃത്തിയുള്ള ഈർപ്പം കടക്കാത്ത പാത്രത്തിലേയ്ക്കു മാറ്റി അടച്ചു സൂക്ഷിക്കാം.
  • പഞ്ചസാര പൊടിച്ചതു മുകളിലായി ചേർത്തു കൊടുക്കാം. ഇനി ഇഷ്ടാനുസരണം കഴിച്ചു നോക്കൂ.

content highlight: raw-mango-candy-easy-recipe