Tech

സാംസങിന്റെ ബെസ്‌പോക് റഫ്രിജറേറ്റര്‍ സീരീസ് വരുന്നു; ഇത്തവണ എഐ ഫീച്ചറുകളും | Samsung Bespoke AI

330 ലിറ്റർ, 350 ലിറ്റര്‍ എന്നിങ്ങനെ കപ്പാസിറ്റി റേഞ്ചിലുള്ള മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്

സാംസങ് പുതിയ ബെസ്‌പോക് എഐ റഫ്രിജറേറ്റര്‍ സീരീസ് പുറത്തിറക്കി. 330 ലിറ്റർ, 350 ലിറ്റര്‍ എന്നിങ്ങനെ കപ്പാസിറ്റി റേഞ്ചിലുള്ള മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

എഐ എനര്‍ജി മോഡ്, എഐ ഹോം കെയര്‍, സ്മാര്‍ട് ഫോര്‍വേര്‍ഡ് എന്നിങ്ങനെയുള്ള നവീന എഐ ഫീച്ചറുകള്‍ക്കൊപ്പം മനോഹര ഡിസൈനും വിവിധ രീതിയിലുള്ള സ്‌റ്റോറേജ് ഓപ്ഷനുകളും സാംസങ് ബെസ്‌പോക് എഐ റഫ്രിജറേറ്റര്‍ സീരീസ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. 56,990 രൂപയാണ് പ്രാരംഭ വില.

സ്മാര്‍ട് എനര്‍ജി മാനേജ്‌മെന്റ്, മെച്ചപ്പെട്ട ഫ്രഷ്‌നഷ് റിട്ടെന്‍ഷന്‍, അപകടകാരികളായ ബാക്ടീരിയകളെ 99.9 ശതമാനവും ഇല്ലാതാക്കുന്ന ആക്ടീവ് ഫ്രഷ് ഫില്‍റ്റര്‍ എന്നിങ്ങനെ വിവിധ നൂതന ഫീച്ചറുകള്‍ പുതിയ ബെസ്‌പോക് എഐ റഫ്രിജറേറ്ററുകളിലുണ്ട്.

ദീര്‍ഘകാലം ഈടുനില്‍ക്കുന്നതും മികച്ച ഇന്ധന ക്ഷമതയുള്ളതുമായ ഡിജിറ്റല്‍ ഇന്‍വേര്‍ട്ടര്‍ കംപ്രസറാണ് ഈ മോഡലുകളില്‍ സാംസങ് സജ്ജമാക്കിയിട്ടുള്ളത്. ഒപ്പം 20 വര്‍ഷത്തെ വാറന്റിയും ഉപഭോക്താക്കള്‍ക്ക് സാംസങ് ഉറപ്പുനല്‍കുന്നു.

content highlight: Samsung Bespoke AI