Recipe

എളുപ്പത്തിൽ തയ്യാറാക്കാം ഈ ഏത്തപ്പഴം ഹൽവ | how-to-make-banana-halwa

ചേരുവകൾ

ഡാൽഡ, പഴം, ഏലയ്ക്ക, ശർക്കര, വെള്ളം, കശുവണ്ടി

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ച് മൂന്ന് ടേബിൾസ്പൂൺ ഡാൽഡ ചേർത്തു ചൂടാക്കാം. നന്നായി പഴുത്ത പഴം ഉടച്ചെടുത്തത് അതിലേയ്ക്കു ചേർത്ത് കുറഞ്ഞ തീയിൽ ബ്രൗൺ നിറമാകുന്നതു വരെ വേവിക്കാം.

ഇതിലേയ്ക്ക് ഏലയ്ക്കപൊടിച്ചതും ചേർക്കാം. മറ്റൊരു പാൻ ചൂടാക്കി ശർക്കരയും ഒരു കപ്പ് വെള്ളവും ഒഴിച്ച് അലിയിക്കാം.

വെള്ളം വറ്റി ശർക്കര അലിഞ്ഞതിനു ശേഷം പഴത്തിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. കട്ടിയാകുന്നതു വരെ ഇടത്തരം തീയിൽ ഇളക്കി കൊടുക്കാം.

ഇതിലേയ്ക്ക് നെയ്യിൽ വറുത്തെടത്ത കശുവണ്ടി ചേർക്കാം. ശേഷം അടുപ്പിൽ നിന്നും മാറ്റി തണുക്കാൻ വയ്ക്കാം.

content highlight: how-to-make-banana-halwa