ആരോഗ്യ സംരക്ഷണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ചെറുപയർ ചെറുപയർ കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണ് ഉള്ളത് എന്ന് എല്ലാവർക്കും അറിയാം നമ്മുടെ ഭക്ഷണങ്ങളിൽ വളരെ പതിവായിട്ടുള്ള ഒന്നുകൂടിയാണ് ചെറുപയർ എന്നാൽ ചെറുപയറിന്റെ പോഷക ഗുണങ്ങൾ പോലെ തന്നെ ചെറുപയർ വെറും വയറ്റിൽ കഴിക്കുന്നതിന്റെ ആവശ്യങ്ങളെ കുറിച്ചും ആളുകൾ മനസ്സിലാക്കേണ്ടത്
വിറ്റാമിൻ വിറ്റാമിൻ സി ഇരുമ്പ് നാരികൾ പൊട്ടാസ്യം ഫോസ്ഫറസ് മഗ്നീഷ്യം തുടങ്ങി ധാരാളം പോഷക ഗുണങ്ങൾ ഉള്ള ഒന്നാണ് ചെറുപയർ എന്ന് പറയുന്നത് ചെറുപയർ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നതിലൂടെ ആരോഗ്യകരമായ ഗുണങ്ങൾക്കൊപ്പം തന്നെ ചർമത്തിനും മുടിക്കും ഒക്കെ മികച്ച ആരോഗ്യഗുണം ലഭിക്കുകയും ചെയ്യുന്നുണ്ട്
ചെറുപയർ രാവിലെ വെറും വയറ്റിൽ കുതിർത്ത കഴിക്കുന്നതാണ് ഏറ്റവും നല്ലത് ഇതിലൂടെ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ തടയാൻ സാധിക്കും രാവിലെ വെറും വയറ്റിൽ കഴിക്കുകയാണെങ്കിൽ ആ ദിവസം മുഴുവൻ ഊർജ്ജത്തോടെയും ഉന്മേഷത്തോടെയും നിൽക്കാൻ സാധിക്കും. അതേപോലെ ദഹനം മികച്ചതാക്കുവാനും വയറിന് ഗുണം ലഭിക്കുവാനും അതിരാവിലെ ചെറുപയർ കഴിക്കുന്നത് സഹായിക്കും ഇനി മെലിയണം എന്ന ആഗ്രഹം ഉണ്ടെങ്കിലും രാവിലെ ചെറുപയർ കഴിച്ചാൽ മതി ഇതിൽ അടങ്ങിയിട്ടുള്ള നാരികൾ മെലിയാൻ സഹായിക്കും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ചെറുപയറിന് സാധിക്കും. അതേപോലെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുവാനും എല്ലുകൾക്ക് നല്ല രീതിയിലുള്ള ബലം നൽകുവാനും ചെറുപയറിന് സാധിക്കും