കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു വിഭവമാണ് ഇറ്റാലിയൻ വൈറ്റ് സോസ് പാസ്ത. ഇത് കഴിക്കാത്തവരായി ആരും തന്നെ കാണില്ല. ഇനി ഇറ്റാലിയൻ വൈറ്റ് സോസ് പാസ്ത രുചികരമായി വീട്ടിൽ തന്നെ തയ്യാറാക്കാം
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു പാത്രത്തിൽ മുക്കാൽഭാഗം വെള്ളമെടുത്ത് നന്നായി തിളപ്പിച്ച് അതിലേക്ക് ഉപ്പും ഒരു ടീസ്പൂൺ എണ്ണയും ചേർത്ത് തിളച്ചു വരുമ്പോൾ അതിലേക്ക് പാസ്ത ചേർക്കുക. പാസ്ത വെന്ത ശേഷം ഒരു അരിപ്പയിലൂടെ അരിച്ച് മാറ്റിവെയ്ക്കുക. ഒരു പാനിൽ ഓയിൽ ഒഴിച്ച് അതിൽ കാപ്സിക്കം, വേവിച്ച ചോളം, കാരറ്റ് എന്നിവ ചേർത്ത് അൽപം ഉപ്പും ചേർത്ത് നല്ല തീയിൽ ഇളക്കുക. വെജിറ്റബിൾസ് അധികം വേവിക്കേണ്ട.
ഇനി മറ്റൊരു പാത്രത്തിൽ ബട്ടർ ചൂടാക്കി അതിലേക്ക് മൈദ ചേർത്ത് നന്നായി യോജിപ്പിക്കുക. മൈദയും ബട്ടറും നന്നായി യോജിച്ച ശേഷം അതിലേക്കു എടുത്തു വച്ചിരിക്കുന്ന പാൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. കട്ടകൾ ഉണ്ടാകാതെ വേണം മിക്സ് ചെയ്യാൻ. ആവശ്യത്തിന് ഉപ്പും ചേർക്കുക. ചീസ് ക്യൂബ്സ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം നേരത്തെ വേവിച്ചുവെച്ച വെജിറ്റബിൾസ് ചേർത്ത് നന്നായി യോജിപ്പിക്കുക. വേവിച്ചുവെച്ച പാസ്ത ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്കു കുരുമുളകുപൊടി, ഒറീഗാനോ, ചതച്ച മുളക് എന്നിവ ചേർത്ത് അലങ്കരിക്കാവുന്നതാണ്.
STORY HIGHLIGHT: white sauce pasta